ഡി.എൻ.എ, ഐ.പി.എസ് സിനിമകളുടെ പോസ്റ്റർ
ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസർ നിർമിക്കുന്ന രണ്ടു ചിത്രങ്ങൾക്ക് തുടക്കം കുറിച്ചു. ഡി.എൻ.എ, ഐ.പി.എസ്. എന്നീ ചിത്രങ്ങളാണിവ. ടി.എസ്.സുരേഷ് ബാബുവാണ് ഈ രണ്ടു ചിത്രങ്ങളും സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയാണ് ഈ രണ്ടു ചിത്രങ്ങളുടേയും ടൈറ്റിൽ ലോഞ്ച് നിർവ്വഹിച്ചത്. കൊച്ചി മഹാരാജാസ് കോളജിൽ മമ്മൂട്ടി നായകനായി അഭിനയിക്കുന്ന പുതിയ ചിത്രത്തിൻ്റെ ലൊക്കേഷനിൽ വച്ചായിരുന്നു ഈ ചടങ്ങ് നടന്നത്.
ഇതിൽ ആദ്യ ചിത്രമായ ഡി.എൻ.എ.യുടെ ചിത്രീകരണം ജനുവരി ഇരുപത്തിയാറിന് ആരംഭിക്കും. പ്രതികാരം ഒരു കലയാണെങ്കിൽ കൊലയാളി ഒരു കലാകാരനാണ് എന്ന ടാഗ് ലൈനോടെയാണ് അണിയറ പ്രവർത്തകർ ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. ഫൊറൻസിക് ബയോളജിക്കൽ ത്രില്ലർ ജോണറിൽപ്പെടുന്നതാണ് ഈ ചിത്രം. ആക്ഷൻ - ത്രില്ലർ ചിത്രങ്ങൾ ഒരുക്കുന്നതിൽ ഏറെ സമർത്ഥനായ ടി.എസ്.സുരേഷ് ബാബു വീണ്ടും ശക്തമായ തിരിച്ചു വരവിന് വഴിയൊരുക്കുകയാണ് ഈ ചിത്രത്തിലൂടെ.
അഷ്കർ സൗദാൻ നായകനായി അഭിനയിക്കുന്ന ചിത്രത്തിൽ അജു വർഗീസ്, ജോണി ആന്റണി, ഇന്ദ്രൻസ്, ഹണി റോസ്, നമിതാ പ്രമോദ്, ഗൗരി നന്ദ, സെന്തിൽ രാജ്, പത്മരാജ് രതീഷ്, സുധീർ (ഡ്രാക്കുള ഫെയിം), ഇടവേള ബാബു, ഇടവേള ബാബു, അമീർ നിയാസ്, പൊൻവർണൻ, ലക്ഷ്മി മേനോൻ, അംബിക എന്നിവർക്കൊപ്പം ബാബു ആൻ്റണിയും പ്രധാന വേഷത്തിലെത്തുന്നു.
എ.കെ.സന്തോഷിൻ്റേതാണ് തിരക്കഥ. ഛായാഗ്രഹണം രവിചന്ദ്രൻ. എഡിറ്റിംഗ് - ഡോൺ മാക്സ്. കലാസംവിധാനം - ശ്യാം കാർത്തികേയൻ. മേക്കപ്പ് - പട്ടണം റഷീദ്, കോസ്റ്റ്യും - ഡിസൈൻ - നാഗരാജ്, ആക്ഷൻ -സെൽവ, പഴനി രാജ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അനിൽ മേടയിൽ. പ്രൊഡക്ഷൻ കൺട്രോളർ- അനീഷ്.ജി. പെരുമ്പിലാവ്. കൊച്ചിയിലും ചെന്നൈയിലുമാണ് ചിത്രീകരണം പൂർത്തിയാകുന്നത്. പി.ആർ.ഓ -
വാഴൂർ ജോസ്.
Content Highlights: dna, ips, two new movies directed by ts suresh babu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..