ജിന്നിൽ സൗബിൻ ഷാഹിർ
ചെന്നൈ: സൗബിൻ ഷാഹിറിനെ നായകനാക്കി സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ‘ജിന്ന് ’ എന്ന മലയാളസിനിമയ്ക്ക് മദ്രാസ് ഹൈക്കോടതി പ്രദർശനാനുമതി നൽകി. ഇതിന്റെ നിർമാതാക്കളായ സ്ട്രെയ്റ്റ്ലൈറ്റ് സിനിമാസിനെതിരേ തമിഴിലെ ഡ്രീം വോരിയർ പിക്ചേഴ്സ് നൽകിയ കേസിനെത്തുടർന്ന് ചിത്രത്തിന്റെ പ്രദർശനം മുടങ്ങിയിരിക്കുകയായിരുന്നു.
കാർത്തിയെ നായകനാക്കി ഡ്രീം വോരിയർ പിക്ചേഴ്സ് നിർമിച്ച ‘കൈദി’ എന്ന തമിഴ് സിനിമയുടെ കേരളത്തിലെ വിതരണാവകാശം സ്ട്രെയ്റ്റ്ലൈറ്റ് സിനിമാസിനായിരുന്നു. വൻ വിജയമായ കൈദിയുടെ പ്രദർശനത്തിൽനിന്നുള്ള ലാഭവിഹിതം നൽകിയില്ലെന്നു പറഞ്ഞാണ് ഡ്രീം വോരിയർ പിക്ചേഴ്സ് ഹൈക്കോടതിയെ സമീപിച്ചത്. ഇതേത്തുടർന്ന് 2020 നവംബറിലാണ് ജിന്നിന്റെ പ്രദർശനം മദ്രാസ് ഹൈക്കോടതി തടഞ്ഞത്. പണമിടപാടുകളിൽ രണ്ട് നിർമാണസ്ഥാപനങ്ങളും തമ്മിൽ ധാരണയിലെത്തിയതിനെത്തുടർന്നാണ് ഹൈക്കോടതി പ്രദർശനാനുമതി നൽകിയത്.
സൗബിനെക്കൂടാതെ ശാന്തി ബാലചന്ദ്രൻ, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ തുടങ്ങിയവർ അഭിനയിക്കുന്ന ജിന്ന് വെള്ളിയാഴ്ച തിയേറ്ററുകളിലെത്തുമെന്ന് വിതരണക്കാർ അറിയിച്ചു.
Content Highlights: djinn malayalam movie gets permission to exhibit by the Madras High Court
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..