Djinn
ഡിസംബര്‍ 30 ന് പുറത്തിറങ്ങുന്ന സൗബിന്‍ സാഹിര്‍- സിദ്ധാര്‍ത്ഥ് ഭരതന്‍ ടീമിന്റെ 'ജിന്നി'ന്റെ സ്‌നീക്ക് പീക്ക് പുറത്തിറക്കി. ലാലപ്പന്‍ എന്ന കഥാപാത്രത്തിന്റെ രസകരമായ ഒരു രംഗമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുള്ളത്. ലാലപ്പന് എന്തോ കുഴപ്പമുണ്ടെന്നും ഓനെ ഇങ്ങനെ ഇറക്കിവിട്ടാല്‍ ശരിയാവില്ല എന്നും ഒരു കൂട്ടം സ്ത്രീകള്‍ പറയുകയാണ്. ഇവിടേക്ക് ലാലപ്പന്‍ കയറിവരുന്ന നര്‍മ്മം നിറഞ്ഞ രംഗമാണ് പുറത്തുവിട്ട വീഡിയോയില്‍ ഉള്ളത്.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനും പാട്ടുകള്‍ക്കും വലിയ സ്വീകാര്യതയാണ് കിട്ടിയിട്ടുള്ളത്. സ്‌ട്രെയ്റ്റ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുധീര്‍ വി.കെ, മനു വലിയവീട്ടില്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ജിന്നിന്റെ തിരക്കഥ രചിച്ചത് രാജേഷ് ഗോപിനാഥനാണ്. സൗബിന് പുറമെ ശാന്തി ബാലചന്ദ്രന്‍, ഷൈന്‍ ടോം ചാക്കോ, നിഷാന്ത് സാഗര്‍, സാബു മോന്‍, ലിയോണ ലിഷോയ്, ഷറഫുദ്ദീന്‍, കെപിഎസി ലളിത, ജഫാര്‍ ഇടുക്കി തുടങ്ങിയവര്‍ അഭിനയിക്കുന്നു.
കലി' എന്ന ചിത്രത്തിന് ശേഷം രാജേഷ് ഗോപിനാഥാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൗബിനെ കൂടാതെ ശാന്തി ബാലചന്ദ്രന്‍, ഷൈന്‍ ടോം ചാക്കോ, നിഷാന്ത് സാഗര്‍, സാബു മോന്‍, ലിയോണ ലിഷോയ്, ഷറഫുദ്ദീന്‍, കെ പി എസി ലളിത, ജഫാര്‍ ഇടുക്കി തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. സ്‌ട്രെയ്റ്റ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുധീര്‍ വി കെ, മനു വലിയവീട്ടില്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.ചിത്രത്തിന്റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരന്‍ ആണ്. സംഗീതം പ്രശാന്ത് പിള്ള, മൃദുല്‍ വി നാഥ്, ചിത്രാംഗത കുറുപ്പ്, ബിജോയീ ബിച്ചു, നദീം, ജോഷ്വിന്‍ ജോയ് എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. ജംനീഷ് തയ്യില്‍ ആണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. എഡിറ്റര്‍ - ദീപു ജോസഫ്, ആര്‍ട്ട് - ഗോകുല്‍ ദാസ്, അഖില്‍ രാജ്, കോസ്റ്റ്യും - മഷര്‍ ഹംസ, മേയ്‌കേപ്പ് ആര്‍ ജി വയനാടന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. പ്രൊഡക്ഷന്‍ കോണ്ട്രോളര്‍ മനോജ് കാരന്തൂര്‍, പിആര്‍ഒ- വാഴൂര്‍ ജോസ്, മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിങ്ങ് സ്‌ട്രേറ്റജി- കണ്ടെന്റ് ഫാക്ടറി മീഡിയ. സ്ട്രൈറ്റ് ലൈന്‍ സിനിമാസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.
Content Highlights: Djinn film, Release, Soubin Shahir, Sidharth Bharathan, sharafudeen
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..