Amit
ജിബൂട്ടി എന്ന മലയാള സിനിമയുടെ ടീസർ ആ രാജ്യത്തിന്റെ തന്നെ പ്രധാനമന്ത്രി നിർവഹിച്ചു . ജിബൂട്ടിയുടെ പ്രധാനമന്ത്രിയായ അബ്ദുൾകാദർ കമിൽ മുഹമ്മദാണ് ടീസർ ലോഞ്ച് ചെയ്തത്.
ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലെ മലയാളി വ്യവസായിയായ ജോബി പി സാം ബ്ലൂഹിൽ നെയിൽ കമ്മ്യൂണിക്കേഷന്റെ ബാനറിൽ നിർമിച്ച ചിത്രം എസ്.ജെ സിനുവാണ് സംവിധാനം ചെയ്യുന്നത്. പേരിലെ വ്യത്യസ്തത കൊണ്ടുതന്നെ പ്രേക്ഷകശ്രദ്ധ ആകർഷിച്ച ചിത്രമാണ് 'ജിബൂട്ടി'.
ജിബൂട്ടി എന്ന ആഫ്രിക്കൻ രാജ്യത്തെയും അതിന്റെ സകല സാംസാകാരിക മേഖലയെയും ഇന്ത്യയുമായി ബന്ധപ്പെടുത്തി മലയാളികൾക്ക് പരിചയപ്പെടുത്തുകയാണ് ഈ ചിത്രത്തിലൂടെ സംവിധായകൻ എസ്.ജെ സിനു. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് അഫ്സൽ കരുനാഗപ്പള്ളിയാണ്.
അമിത് ചക്കാലക്കലാണ് ചിത്രത്തിലെ നായകൻ , ശകുൻ ജെസ്വാളാണ് അമിത്തിന്റെ നായികയായി എത്തുന്നത്. തമിഴ് നടൻ കിഷോർ, ദിലീഷ് പോത്തൻ, ഗ്രിഗറി, രോഹിത് മഗ്ഗു, അലൻസിയർ, നസീർ സംക്രാന്തി, ഗീത, സുനിൽ സുഖദ, ബിജു സോപാനം,, ബേബി ജോർജ്, പൗളി വത്സൻ, അഞ്ജലി നായർ, ജയശ്രീ, ആതിര ഹരികുമാർ തുടങ്ങി മറ്റു താരനിരകളും സിനിമയിൽ ഒന്നിക്കുന്നു.
സഞ്ജയ് പടിയൂർ ആണ് പ്രൊഡക്ഷൻ കൺട്രോളർ . ടി. ഡി ശ്രീനിവാസ് ഛായാഗ്രഹണവും, സംജിത് മുഹമ്മദ് എഡിറ്റിങ്ങും നടത്തുന്ന ചിത്രത്തിൽ കൈതപ്രം, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് മനോഹരമായ സംഗീതം നൽകുന്നത് ദീപക് ദേവാണ്.ശങ്കർ മഹാദേവൻ ,വിജയ് പ്രകാശ്, കാർത്തിക്, ആനന്ദ് ശ്രീരാജ് ,സയനോര ഫിലിപ്പ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് .പി ആർ ഒ മഞ്ജു ഗോപിനാഥ്
Content Highlights :
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..