റൊമാൻസ് മാത്രമല്ല ! ഒരുങ്ങുന്നത് ആക്ഷൻ ത്രില്ലർ; ഞെട്ടിക്കാൻ ജിബൂട്ടി എത്തുന്നു


വൈൽഡ് ആൻഡ് റോ ആക്ഷനുകൾ ആണെന്ന് സൂചന നൽകിക്കൊണ്ടുള്ള പോസ്റ്റർ കഴിഞ്ഞയാഴ്ച അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. എന്നാൽ ഏറ്റവും പുതിയ പോസ്റ്ററിൽ ആക്ഷൻ സീനിലെ രംഗമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ജിബൂട്ടിയിലെ രംഗം

മിത്‌ ചക്കാലക്കൽ നായകനാവുന്ന റൊമാൻ്റിക്ക് ആക്ഷൻ ത്രില്ലർ ചിത്രം 'ജിബൂട്ടി' റിലീസിന് ഒരുങ്ങുന്നു. ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലെ മലയാളി വ്യവസായി ജോബി. പി. സാം നിർമിച്ച ചിത്രം എസ്.ജെ സിനുവാണ് എഴുതി സംവിധാനം ചെയ്യുന്നത്.

വൈൽഡ് ആൻഡ് റോ ആക്ഷനുകൾ ആണെന്ന് സൂചന നൽകിക്കൊണ്ടുള്ള പോസ്റ്റർ കഴിഞ്ഞയാഴ്ച അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. എന്നാൽ ഏറ്റവും പുതിയ പോസ്റ്ററിൽ ആക്ഷൻ സീനിലെ രംഗമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. 'വിണ്ണിനഴകേ കണ്ണിനിതളേ' എന്ന റൊമാന്റിക്‌ സോങ്ങും ശ്രദ്ധ നേടിയിരുന്നു. അതിൽ നിന്നും വ്യത്യസ്തമായ, അമിത് ചക്കാലക്കലിന്റെ റഫ് ലുക്കായിരുന്നു മുൻപ് ഇറങ്ങിയ പോസ്റ്ററിൽ അനാവരണം ചെയ്തിരുന്നത്.

ബ്ലൂഹിൽ നെയ്‌ൽ കമ്മ്യൂണിക്കേഷന്റെ ബാനറിൽ പ്രണയത്തിനും ആക്ഷനും പ്രാധാന്യം നൽകിക്കൊണ്ടുള്ള ഈ ചിത്രത്തിന്റെ ഭൂരിഭാഗവും ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. ജിബൂട്ടിയുടെ സൗന്ദര്യം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ചിത്രം കൂടിയായിരിക്കും തങ്ങളുടേതെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ചിത്രത്തിന്റെ റിലീസ്‌ തിയതി ഉടൻ പ്രഖ്യാപിക്കും.

കൈതപ്രം ദാമോദരൻ നമ്പൂതിരി, വിനായക്‌ ശശികുമാർ എന്നിവരുടെ വരികൾക്ക്‌ ദീപക്‌ ദേവ്‌ സംഗീതം നൽകുന്നു. തിരക്കഥ, സംഭാഷണം അഫ്സൽ അബ്ദുൾ ലത്തീഫ്‌ & എസ്‌. ജെ. സിനു, ചിത്രസംയോജനം സംജിത്‌ മുഹമ്മദ്‌, ഛായാഗ്രഹണം ടി.ഡി. ശ്രീനിവാസ്‌, എക്സിക്യൂട്ടീവ്‌ പ്രൊഡ്യൂസർ, തോമസ്‌ പി.മാത്യു, ആർട്ട്‌ സാബു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ്‌ പടിയൂർ, കോസ്റ്റ്യൂം ശരണ്യ ജീബു, സ്റ്റിൽസ്‌ രാംദാസ്‌ മാത്തൂർ, സ്റ്റണ്ട്സ്‌ വിക്കി മാസ്റ്റർ, റൺ രവി, മാഫിയ ശശി. ഡിസൈൻസ്‌ സനൂപ്‌ ഇ.സി, ഡിജിറ്റൽ മാർക്കറ്റിംഗ്‌ എം. ആർ. പ്രൊഫഷണൽ.

Content Highlights: Djibouti film to release, joby p sam, sj sinu, amith chakkalakkal, dileesh pothen

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented