Diya Krishna
സോഷ്യൽ മീഡിയയിൽ മോശം കമന്റിട്ടയാൾക്ക് രൂക്ഷമായ മറുപടി നൽകി നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ. സോഷ്യൽ മീഡിയിലെ സജീവസാന്നിധ്യമായ ദിയ ഒരു ഇൻഫ്ലുവൻസർ കൂടിയാണ്. ദിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിന് താഴെയാണ് ഒരാൾ മോശം കമന്റുമായെത്തിയത്.
മാലിദ്വീപിൽ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളാണ് ദിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഇതിലൊരു ചിത്രത്തിന് താഴെ ‘വെറുതെയല്ല പീഡനം കൂടുന്നത്’ എന്നായിരുന്നു ഇയാൾ കമന്റിട്ടത്.
ഇതിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് ദിയയുടെ മറുപടി.
ഇത്തരം നിലവാരം കുറഞ്ഞ ആളുകൾ ഈ ഭൂമുഖത്തു നിന്നും ഇല്ലാതാകണമെന്നും ഇവളുടെ മാതാപിതാക്കൾ ഇവൾക്ക് അവർ നല്ല വിദ്യാഭ്യാസം നൽകുകയോ പഠിപ്പിക്കുകയോ ചെയ്യണമായിരുന്നുവെന്നും അറപ്പുളവാക്കുന്ന പെരുമാറ്റമെന്നും ദിയ കുറിക്കുന്നു. പിന്നീട് ഈ കമന്റിട്ടയാൾ അതു പിൻവലിച്ചെന്നും പ്രൊഫൈൽ ചിത്രം അടക്കം മാറ്റിയെന്നും ദിയ ആരാധകരെ അറിയിച്ചു.
കൃഷ്ണകുമാറിന്റെ നാല് പെണ്മക്കളിൽ രണ്ടാമത്തെയാളാണ് ദിയ. മൂത്ത മകൾ അഹാന നിരവധി ചിത്രത്തങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ഇളയവരായ ഇഷാനിയും ഹൻസികയും സിനിമയിൽ അരങ്ങേറ്റം കുറിച്ച് കഴിഞ്ഞു.
content highlights : diya krishna reply to abusive comment in instagram
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..