'കള'യിലെ നായിക ദിവ്യാ പിള്ള; ഇനി ശ്രീനിവാസൻ ചിത്രത്തിൽ പ്രധാന വേഷത്തിൽ


ശ്രീനിവാസനെ കൂടാതെ സായ്കുമാർ, ജോയ് മാത്യൂ, മനോജ് കെ ജയൻ, അശോകൻ, അജിത്ത് കൂത്താട്ടുകുളം, അസിസ് , സന്തോഷ് കീഴാറ്റൂർ, രോഹിത്, അൽസാബിദ്, ആദിനാട് ശശി, ആസ്റ്റിൻ, കലാഭവൻ നവാസ്‌, ലെന, സ്മിനു സിജോ, മീനാക്ഷി, തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

ദിവ്യ പിള്ള

ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കി ഷാബു ഉസ്മാൻ അണിയിച്ചൊരുക്കുന്ന 'ലൂയിസ്‌' എന്ന ചിത്രത്തിൽ ദിവ്യാ പിള്ള എത്തുന്നു! 'അയാൾ ഞാനല്ല' 'ഊഴം' 'കള' തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമാസ്വാദകർക്ക്‌ സുപരിചിതയായ ദിവ്യാ പിള്ളയ്ക്ക്‌ പ്രാധാന്യമുള്ള ഒരു വേഷമാണ് ചിത്രത്തിൽ ഉള്ളത്‌. ശ്രീനിവാസനാണ്‌ ചിത്രത്തിൽ കേന്ദ്രകഥാപാത്രമാകുന്നത്‌. പ്രേക്ഷകർ ഇന്നോളം കണ്ടു പരിചിതമായ കഥാപാത്രങ്ങളിൽ നിന്നും തികച്ചും വേറിട്ടൊരു വേഷവുമായാണ്‌‌ ശ്രീനിവാസൻ ‌‌ 'ലൂയിസി'ൽ എത്തുന്നത്‌.

ശ്രീനിവാസനെ കൂടാതെ സായ്കുമാർ, ജോയ് മാത്യൂ, മനോജ് കെ ജയൻ, അശോകൻ, അജിത്ത് കൂത്താട്ടുകുളം, അസിസ് , സന്തോഷ് കീഴാറ്റൂർ, രോഹിത്, അൽസാബിദ്, ആദിനാട് ശശി, ആസ്റ്റിൻ, കലാഭവൻ നവാസ്‌, ലെന, സ്മിനു സിജോ, മീനാക്ഷി, തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

തിരക്കഥ, സംഭാഷണം: മനു ഗോപാൽ, ക്യാമറ: ആനന്ദ് കൃഷ്ണ, സംഗീതം: ജാസി ഗിഫ്റ്റ്, ഗാനരചന: മനു മൻജിത്ത്, ആലാപനം: നിത്യ മാമ്മൻ, ശ്രേയ, ജാസി ഗിഫ്റ്റ്, എഡിറ്റർ: മനോജ് നന്ദാവനം, പശ്ചാത്തല സംഗീതം: ജാസി ഗിഫ്റ്റ്, ആർട്ട്: സജി മുണ്ടയാട്, മേക്കപ്പ്: പട്ടണം ഷാ, വസ്ത്രാലങ്കാരം: രവി കുമാരപുരം, ത്രിൽസ്: ജാക്കി ജോൺസൻ, പ്രൊഡക്ഷൻ കൺട്രോളർ: ഹസ്മീർ അരോമ, ഫിനാൻസ് കൺട്രോളർ: മനു വകയാർ, കോറിയോഗ്രാഫി: ജയ്, സ്റ്റിൽ: ശാലു പ്രകാശ്, പി.ആർ.ഒ: അയ്മനം സാജൻ, മീഡിയാ പ്ലാനിങ് & മാർക്കറ്റിങ് ഡിസൈനിങ് : പി.ശിവപ്രസാദ്‌, ഡിജിറ്റൽ മാർക്കറ്റിങ്ങ്: എം. ആർ. പ്രൊഫഷണൽ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

Content Highlights: Divya Pilla, Sreenivasan Movie, Louis, Kala

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section




Most Commented