ആ വാര്‍ത്തയുമായി എനിക്ക് ബന്ധമില്ല, ദയവ് ചെയ്ത് പ്രചരിപ്പിക്കരുത്- ദിവ്യ എം നായര്‍


Divya M Nair

തന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജവാര്‍ത്ത പ്രചരിക്കുന്നവര്‍ക്കെതിരേ നടി ദിവ്യ എം നായര്‍. ഒരു കേസിലെ പരാതിക്കാരി ദിവ്യയാണെന്ന് പറഞ്ഞാണ് വ്യാജവാര്‍ത്ത പ്രചരിക്കുന്നത്. വാട്ട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ മാധ്യമങ്ങളിലൂടെയാണ് വ്യാജ പ്രചരണം. വിഷയത്തില്‍ താന്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് ദിവ്യ വ്യക്തമാക്കി. ചിത്രങ്ങള്‍ പ്രചരിക്കുകയാണെങ്കില്‍ അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദിവ്യ പറഞ്ഞു.

ദിവ്യയുടെ വാക്കുകള്‍



''ഞാന്‍ ദിവ്യ എം. നായര്‍. ഇങ്ങനെയൊരു വിഡിയോ ഇടാന്‍ പ്രത്യേക കാരണമുണ്ട്. കഴിഞ്ഞ ദിവസം എന്റെ വാട്ട്‌സാപ്പില്‍ എന്റെ തന്നെ ചിത്രം ഉപയോഗിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത് കാണുവാനിടയായി. അതുകണ്ട ഉടന്‍ തന്നെ സൈബര്‍ സെല്ലിലും കമ്മിഷണര്‍ക്കും എസ്എച്ചഒയ്ക്കും നേരിട്ടു ചെന്ന് പരാതി നല്‍കുകയുണ്ടായി.

ഇതൊരു വ്യാജ വാര്‍ത്തയാണെന്ന് കണ്ടപ്പോള്‍ തന്നെ പൊലീസിനു മനസ്സിലായി. ഇനിയും ഈ ചിത്രങ്ങള്‍ പ്രചരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞിട്ടുണ്ട്. ഞാനിപ്പോള്‍ ഈ വിഡിയോ ചെയ്യാന്‍ കാരണം തന്നെ ഈ വാര്‍ത്തയുമായി എനിക്ക് യാതൊരു ബന്ധവുമില്ല എന്നുള്ളതാണ്. മനഃപൂര്‍വം എന്നെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി ചെയ്ത ഒരുകാര്യമാണ് ഇത്.

അതുകൊണ്ട്, ഇതുപോലെ സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ കിട്ടുമ്പോള്‍ അതെല്ലാവര്‍ക്കും അയച്ചുകൊടുക്കുന്ന രീതി ഒഴിവാക്കുക. അവരവര്‍ക്കു വരുമ്പോഴെ അതിന്റെ ബുദ്ധിമുട്ട് തിരിച്ചറിയാന്‍ കഴിയൂ. നിങ്ങളുടെ ഈ പ്രവര്‍ത്തി കാരണം മറ്റുള്ളവരുടെ കുടുംബത്തിന് ഉണ്ടാകുന്ന മാനസിക വിഷമങ്ങളും തിരിച്ചറിയണം. എന്റെ ചിത്രം വച്ചുള്ള ഈ വ്യാജവാര്‍ത്ത നിങ്ങളുടെ കയ്യില്‍ കിട്ടുകയാണെങ്കില്‍ ദയവ് ചെയ്ത് പ്രചരിപ്പിക്കരുത്. അത് നമ്മള്‍ രണ്ടുപേര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കും.''-ദിവ്യ എം. നായര്‍ പറഞ്ഞു.

Content Highlights: Divya M Nair against fake news, police complaint, Cyber cell


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented