സാധാരണ രജനീകാന്തിന്റെ സിനിമകള്‍ ബോക്‌സ്ഓഫീസില്‍ കോടികളുടെ ലാഭമുണ്ടാക്കാറുണ്ട്. തമിഴ്‌നാട്ടിലെന്നു മാത്രമല്ല, ലോകമെമ്പാടും ആരാധകരുള്ള രജനീകാന്തിന്റെ സിനിമകള്‍ തീയേറ്ററുകളില്‍ ദിവസങ്ങളോളം ഉത്സവാന്തരീക്ഷത്തില്‍ തന്നെ പ്രദര്‍ശിപ്പിക്കുകയും വിജയം കൈവരിക്കുകയുമാണ് പതിവ്. എന്നാല്‍ ആ പതിവ് തെറ്റിച്ച ചിത്രമാണ്  എ ആര്‍ മുരുകദോസ് സംവിധാനം ചെയ്ത ദര്‍ബാര്‍. 

പൊങ്കലിനോടനുബന്ധിച്ച്‌ റിലീസായ ചിത്രം നാലായിരത്തിലധികം സ്‌ക്രീനുകളിലാണ് പ്രദര്‍ശിപ്പിച്ചത്. ആദ്യ രണ്ടു ദിവസങ്ങളില്‍  തീയേറ്ററുകള്‍ നിറഞ്ഞുകവിഞ്ഞെങ്കിലും പിന്നീട് തിരക്ക് സാരമായി കുറഞ്ഞു. നഷ്ടം നികത്താന്‍ രജനീകാന്ത് സഹായിക്കണമെന്നാണ് വിതരണക്കാരുടെ ആവശ്യം. താരം ഇനിയും തങ്ങളുടെ ആവശ്യം പരിഗണിച്ചില്ലെങ്കില്‍ നിരാഹാരമിരിക്കാനാണ് തീരുമാനമെന്നും വിതരണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സിന്റെ ഭാരവാഹികള്‍ അറിയിക്കുന്നു.

Content Highlights : distributors lyca productions approach rajanikanth to repay the loss of darbar movie