കരിപ്പൂര്‍ അന്തർദ്ദേശീയ വിമാനത്താവളത്തിലുണ്ടായ മഹാദുരന്തത്തെ പശ്ചാത്തലമാക്കുന്ന ഡിസ്കവറി പ്ലസിന്റെ പുതിയ ഡോക്യമെന്ററിയാണ് വന്ദേ ഭാരത് ഫ്ളൈറ്റ് IX1344 : ഹോപ് ടു സർവൈവൽ. 2020 ഓഗസ്റ്റ് 7 ന് 19 പേരുടെ ജീവനാണ് അന്നത്തെ ആ ദുരന്തത്തിൽ പൊലിഞ്ഞത്.

അധികാരികളുടെയും നാട്ടുകാരുടെയും സമയോചിതമായ കഠിന പരിശ്രമം മൂലം 171 പേർ അത്ഭുതകരമായി രക്ഷപെട്ടു. 45 മിനിറ്റ് ദൈർഘ്യമുള്ള ഈ ഡോക്യൂമെന്ററിയിൽ അപകടം തരണം ചെയ്തവർ, മരണപ്പെട്ടവരുടെ ബന്ധുക്കൾ , ആന്നേ ദിവസം ഫ്ലൈറ്റിലുണ്ടായിരുന്ന ക്യാപ്റ്റൻ അമിത് സിങ് ഉൾപ്പെടെ നിരവധി ജീവനക്കാർ എന്നിവരുടെ അനുഭവവും, അപകടത്തിന് പിന്നിലെ കാരണത്തെ പറ്റി വിദഗ്ദ്ധരുടെ അഭിപ്രായങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട് .

കേരള ഫ്ലഡ്സ്, ഇന്ത്യ 2050 പോലുള്ള അവാർഡ്നേടിയ ഡോക്യുമെന്ററികളും അതേ വിഭാഗത്തിലുള്ള നിന്നുള്ള രസകരമായ ടൈറ്റിലുകളും ഡിസ്കവറിയിൽ അവതരിപ്പിച്ചിട്ടുണ്ട്.

'ദുരന്തങ്ങളുടെ ചുരുളഴിക്കാൻ സഹായിക്കുന്ന സംഭവങ്ങളിലേക്ക് ആഴത്തിൽ കടന്നുചെന്ന് വസ്തുതാപരമായ കഥകൾ വൈദഗ്ധ്യത്തോടെയാണ് ഞങ്ങൾ അവതരിപ്പിക്കുന്നത് . ഇത് പ്രേക്ഷകർക്ക് അറിവ് നൽകുക മാത്രമല്ല, സമ്പന്നമായ അനുഭവവും ലോകത്തെക്കുറിച്ചുള്ള മികച്ച ധാരണയും നൽകുന്നു.'' ഡിസ്കവറി ഇൻകോർപ്പറേറ്റിലെ സൗത്ത് ഏഷ്യ കണ്ടന്റ്-ഫാക്ച്വൽ & ലൈഫ്സ്റ്റൈൽ എന്റർടൈൻമെന്റ് ഡയറക്ടർ സായ് അഭിഷേക് പറഞ്ഞു. മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത പ്രീമിയം ഡിസ്കവറി ടൈറ്റിലുകൾ, കണ്ടിരിക്കേണ്ട ഡോക്യുമെന്ററികൾ, ഇന്ത്യ ഒറിജിനലുകൾ എന്നിവ പ്രദർശിപ്പിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങൾ ഇനിയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Content highlights :discovery plus investigative documentary ande Bharat Flight IX 1344