കോഴിക്കോട്: സംവിധായകന്‍ വി.എം വിനുവിന്റെ മകള്‍ വര്‍ഷ വിനുവിന്റെ വിവാഹ വീഡിയോ പുറത്തിറങ്ങി. വര്‍ഷയുടെ യൂട്യൂബ് ചാനലിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. 

മലയാള സിനിമയിലെ വിവിധ സംവിധായകര്‍ നടീനടന്മാര്‍ തുടങ്ങിയവരുടെ ആശംസകളോടെ ആരംഭിക്കുന്ന വീഡിയോയിലെ ഗാനം ആലപിച്ചിരിക്കുന്നത് വര്‍ഷ തന്നെയാണ്. 

ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ കോഴിക്കോട് ട്രൈപെന്റാ ഹോട്ടലിന്റെ ഹാളില്‍ വച്ചായിരുന്നു വര്‍ഷയും നിത്യാനന്ദും തമ്മിലുള്ള വിവാഹം. കോവിഡ്കാല നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് പരിമിതമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്.

വിവാഹ വീഡിയോയിലെ ഗാനത്തിന് ബി.കെ ഹരിനാരായണനാണ് വരികള്‍ എഴുതിയിരിക്കുന്നത്. സംഗീതം വൈശാഖ് ശശിധരന്‍. 

Content Highlights: Director VM Vinu daughter Varsha wedding video has been released