നന്മയും തിന്മയും ഒരുപോലെ സന്നിവേശിപ്പിച്ച രാമനാഥൻ ഐപിഎസ്; 'രാക്ഷസരാജാവി'ന്റെ 20 വർഷങ്ങൾ


പോലീസ് കമ്മീഷണറായി മേക്കപ്പിട്ടു വന്ന മമ്മുക്കയെ ഞാൻ ആ ചെറുപ്പക്കാരനെ പരിചയപ്പെടുത്തി. അതായിരുന്നു എൻെറ അടുത്ത ചിത്രമായ 'ഊമപ്പെണ്ണിന് ഉരിയാടാപ്പൈയ്യനി'ൽ നായകനായി വന്ന ജയസൂര്യ

Vinayan, Mammootty

മമ്മൂട്ടിയെ നായകനാക്കി വിനയൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2001 ൽ പുറത്തിറങ്ങിയ ചിത്രമാണ് രാക്ഷസരാജാവ്. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച രാമനാഥൻ ഐപിഎസ് എന്ന കഥാപാത്രത്തിന് ഇന്നും ആരാധകരുണ്ട്. ചിത്രം പുറത്തിറങ്ങി 20 വർഷങ്ങൾ പിന്നിടുന്ന വേളയിൽ ഓർമക്കുറിപ്പ് പങ്കുവയ്ക്കുകയാണ് സംവിധായകൻ വിനയൻ.

വിനയന്റെ ഫെയ്സ്ബുക്ക് കുറിപ്പ്



രാക്ഷസ രാജാവ് റിലീസ് ആയിട്ട് ഇന്ന് 20 വർഷം തികയുകയാണ്. അഭിനയകലയുടെ അഗ്രജൻ ആയ ശ്രീ മമ്മൂട്ടിയുടെ വ്യത്യസ്തമായ ഒരു പോലീസ് മുഖം പ്രേക്ഷകനു ലഭിച്ച ചിത്രമായിരുന്നു രാക്ഷസ രാജാവ്.. തികച്ചും കൈക്കുലിക്കാരനായ ഒരു പോലീസ് കമ്മീഷണർ ആയിരുന്നു രാമനാഥൻ ഐപിഎസ്. എന്നാൽ അയാൾ അഴിമതിക്കാരനോ അനീതിക്കു കൂട്ടു നിൽക്കുന്നവനോ അല്ല.. തല്ലാനും കൊല്ലാനും മടിയുള്ളവനല്ല രാനാഥൻ.. പക്ഷേ മനസ്സിൽ ആദ്രതയുള്ളവനും സഹാനുഭൂതി ഉള്ളവനും ആണ്.. നന്മയും തിന്മയും ഒരുപോലെ ഒരേ വ്യക്തിയിൽ സന്നിവേശിപ്പിച്ച കഥാപാത്രം.. ആ പരീക്ഷണ കഥാപാത്രത്തിൽ മമ്മുട്ടി നിറഞ്ഞാടി കൈയ്യടി നേടി.

മമ്മൂക്കയുടെ കഥാപാത്രത്തിൽ മാത്രമായിരുന്നില്ല പുതുമ. കലാഭവൻ മണി ആദ്യമായി വില്ലൻ വേഷത്തിലെത്തിയ മന്ത്രി ഗുണശേഖരനും പ്രേക്ഷക പ്രശംസ നേടി.. ദിലീപിൻെറ അപ്പുവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

2000 ഡിസംബറിലായിരുന്നു "ദാദാസാഹിബ്" റിലീസ് ചെയ്തത് അതു തീയറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന സമയത്തു തന്നെ 2001 ഫെബ്രുവരിയിൽ കരുമാടിക്കുട്ടൻെറ റീ റെക്കോഡിംഗ് ചെന്നൈയ്യിൽ നടക്കുമ്പോളാണ് പെട്ടെന്നു തന്നെ വീണ്ടും ഒരു മമ്മൂട്ടി ചിത്രം കൂടി ചെയ്യണമെന്നുള്ള ആലോചന വന്നത്.. മമ്മുക്ക തന്നെ ആയിരുന്നു ആ നിർദ്ദേശം വച്ചത്... കരുമാടിക്കുട്ടൻ കഴിഞ്ഞ ഉടനേ തുടങ്ങാനിരുന്ന തമിഴ്ചിത്രം "കാശി" (വാസന്തിയും ലഷ്മിയുടെയും തമിഴ് പതിപ്പ്) മാറ്റി വച്ചിട്ടാണ് മമ്മൂട്ടിച്ചിത്രം തുടങ്ങിമെന്നേറ്റത്... കൈയ്യിൽ കഥയൊന്നും ഇല്ലായിരുന്നു.. വിനയനൊന്നു ശ്രമിക്കു.. നടക്കും എന്ന മമ്മുക്കയുടെ പ്രചോദനമാണ് ഒരാഴ്ച കൊണ്ടൊരു കഥയുണ്ടാക്കി.. രണ്ടാഴ്ച കൊണ്ടതിൻെറ തിരക്കഥ എഴുതി ഷൂട്ടിംഗ് ആരംഭിക്കാൻ കഴിഞ്ഞത്.. അന്നത്തെ കാലത്ത് ഏറെ മാദ്ധ്യമ ശ്രദ്ധ നേടിയിരുന്ന ആലുവ കൊലക്കേസിൻെറ വാർത്തകളാണ് ആ കഥയ്ക് ഉപോൽബലകമായത്... ആ കേസിലെ പ്രതിയായ ആൻറണിയോടു സാമ്യമുള്ള ഒരു കഥാപാത്രത്തെ അന്നവതരിപ്പിച്ചത് ഇന്ദ്രൻസാണ്...

ആ സിനിമയ്കായി ഞാനെഴുതിയ ഒരു ഗാനവും അന്നു ശ്രദ്ധ നേടി. സ്യപ്നം ത്യജിച്ചാൽ സ്വർഗ്ഗം ലഭിക്കും, ദു:ഖം മറന്നാൽ ശാന്തി ലഭിക്കും..എന്നു തുടങ്ങുന്ന ഗാനം.. ബാക്കി മുന്നു ഗാനങ്ങളും അന്തരിച്ച ആരാദ്ധ്യനായ എസ് രമേശൻ നായരാണ് എഴുതിയത്.. സംഗീതം മോഹൻ സിതാരയും ക്യാമറ സഞ്ജീവ് ശങ്കറും ചെയ്തു... ജി മുരളി ആയിരുന്നു എഡിറ്റിംഗ് .സർഗ്ഗം കബീർ നിർമ്മിച്ച രാക്ഷസരാജാവിൻെറ ഷൂട്ടിംഗ് സെറ്റിൽ വച്ച് ഒരു ഇടവേളയിലായിരുന്നു ഒരു പുതിയ ചെറുപ്പക്കാരനെ കൊണ്ടുവന്ന് അടുത്ത സിനിമയ്കായി ഫോട്ടോ ഷൂട്ട് നടത്തിയത്.. പോലീസ് കമ്മീഷണറായി മേക്കപ്പിട്ടു വന്ന മമ്മുക്കയെ ഞാൻ ആ ചെറുപ്പക്കാരനെ പരിചയപ്പെടുത്തി... അതായിരുന്നു എൻെറ അടുത്ത ചിത്രമായ "ഊമപ്പെണ്ണിന് ഉരിയാടാപ്പൈയ്യനി"ൽ നായകനായി വന്ന ജയസൂര്യ... ഇന്നു പിറന്നാളാഘോഷിക്കുന്ന ജയസൂര്യയ്ക് ഈ അവസരത്തിൽ ഹൃദയം നിറഞ്ഞ ആശംസകൾ കൂടി നേരുന്നു...

content highlights : director vinayan about rakshasarajavu movie mammootty dileep kavya madhavan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented