നയൻതാര വിഘ്നേഷ് ശിവനും മീനാ കുമാരിക്കുമൊപ്പം | ഫോട്ടോ: സ്ക്രീൻഗ്രാബ് | www.instagram.com/p/CghZiCth8oJ/
സിനിമാലോകവും സോഷ്യൽ മീഡിയയും ഒന്നാകെ കൊണ്ടാടിയ വിവാഹമായിരുന്നു നയൻതാരയുടേയും സംവിധായകൻ വിഘ്നേഷ് ശിവന്റേയും. നയൻതാരയെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് വിഘ്നേഷിന്റെ അമ്മയായ മീനാ കുമാരി. ചെന്നൈയിൽ ഹാപ്പി മെയ്ഡ്സ് സ്കിൽ ഡെവലപ്മെന്റ് സെന്റർ ഉദ്ഘാടന വേളയിൽ സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും സാമൂഹിക ഉത്തരവാദിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിക്കുകയായിരുന്നു അവർ. ഇതിന്റെ വീഡിയോയും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
താൻ കണ്ടതിൽവെച്ച് ഏറ്റവും ദയാലുവായ വനിതയാണ് നയൻതാരയെന്ന് അവർ പറഞ്ഞു. ആരെങ്കിലും ബുദ്ധിമുട്ട് അറിയിച്ചാൽ സഹായിക്കാൻ നയൻതാര ഒരു മടിയും കാണിക്കാറില്ലെന്നും മീനാ കുമാരി പറഞ്ഞു. അതിന് ഒരുദാഹരണവും അവർ ചൂണ്ടിക്കാട്ടി. നാല് പുരുഷന്മാരും നാല് സ്ത്രീകളുമായി എട്ടുപേരാണ് നയൻതാരയുടെ വീട്ടിൽ ജോലിക്കാരായുള്ളത്. ഒരിക്കൽ ഇവരിലൊരാൾ നയൻതാരയോട് തനിക്ക് നാല് ലക്ഷം രൂപ കടമുണ്ടെന്നും ജീവിതം ബുദ്ധിമുട്ടിലാണെന്നും പറഞ്ഞു. ഉടനടി നയൻ ആ സംഖ്യ അവർക്ക് കൊടുത്തിട്ട് കടമെല്ലാം വീട്ടണമെന്ന് പറഞ്ഞു. മീനാ കുമാരി ഓർത്തു.
അത്രയും തുക കൊടുക്കണമെങ്കിൽ അതുപോലെ ഒരു മനസ് വേണമല്ലോ എന്നും അവർ ചോദിച്ചു. മാത്രമല്ല ആ സ്ത്രീയും അതിനർഹയാണ്. കാരണം രണ്ട് മൂന്ന് വർഷമായി അവർ ആ വീട്ടിൽ ആത്മാർഥമായി ജോലി എടുക്കുന്നു. ഒരിക്കൽ നയൻതാരയുടെ അമ്മ സ്വന്തം കയ്യിലെ സ്വർണവള അവർക്ക് ഊരി നൽകിയിരുന്നു. ഒരിടത്ത് നമ്മൾ ആത്മാർഥമായി ജോലി നോക്കുകയാണെങ്കിൽ നമ്മുടെ വിഷമഘട്ടങ്ങളിൽ തീർച്ചയായും ആരെങ്കിലും സഹായിക്കാനുണ്ടാകുമെന്നും വിഘ്നേഷിന്റെ അമ്മ കൂട്ടിച്ചേർത്തു.
അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ഗോൾഡാണ് നയൻതാര മലയാളത്തിൽ അഭിനയിക്കുന്ന പുതിയ ചിത്രം. പൃഥ്വിരാജ് നായകനാവുന്ന ചിത്രം ഡിസംബർ ഒന്നിന് തിയേറ്ററുകളിലെത്തും. അശ്വിൻ ശരവണൻ സംവിധാനം ചെയ്യുന്ന കണക്റ്റ് എന്ന തമിഴ് ചിത്രവും നയൻതാരയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
Content Highlights: director vignesh sivan's mother praising nayanthara, vignesh and nayanthara
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..