മിഷൻ കൊങ്കൺഎന്ന പേരിൽ അറിയപ്പെടുന്ന മാപ്പിള ഖലാസികളുടെ സാഹസിക കഥ ഒരേ സമയം ബോളിവുഡിലും മലയാളമടക്കമുള്ള ദക്ഷിണേന്ത്യൻ ഭാഷകളിലും സിനിമയാകുന്നു. ഒടിയനു ശേഷം വി എ ശ്രീകുമാർ എർത്ത് ആൻഡ് എയർ ഫിലിംസിന്റെ ബാനറിൽ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രം കൊങ്കൺ റെയിൽവേയുടെ പശ്ചാത്തലത്തിലാണ് ചിത്രീകരിക്കുന്നത്. ബോളിവുഡിലേയും മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലേയും പ്രമുഖ താരങ്ങൾ കഥാപാത്രങ്ങളാകുന്നുണ്ട്.

ഇന്ത്യയുടെ അഖണ്ഡതയും സാങ്കേതിക രംഗത്തെ മുന്നേറ്റവും തകർക്കാനുള്ള ശത്രുരാജ്യങ്ങളുടെ അട്ടിമറി ശ്രമവും മലബാറിലെ മാപ്പിള ഖലാസികൾ പരാജയപ്പെടുത്തുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.

ഫ്രാൻസിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാൾ ദേവനായകി, മാമ ആഫ്രിക്ക തുടങ്ങിയ നോവലുകളുടെ സ്രഷ്ടാവും റെയിൽവേ മുൻ ചീഫ് കണ്ട്രോളറുമായ ടി. ഡി രാമകൃഷ്ണനാണ് രചന. ഹോളിവുഡില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരായിരിക്കും ആക്ഷന്‍ രംഗങ്ങളൊരുക്കുക. ഡിസംബറിൽ രത്നഗിരി, ഡൽഹി, ഗോവ, ബേപ്പൂർ, കോഴിക്കോട്, പാലക്കാട് എന്നിവടങ്ങളിലായി ചിത്രീകരണം നടക്കും.

 

Content Highlights :director v a shrikumar new movie announcement mission konkan after odiyan