ലുക്മാനെ നായകനാക്കിയപ്പോൾ അഹങ്കാരമാണെന്ന് പറഞ്ഞവരുണ്ട്, പരാതി പറഞ്ഞവരുണ്ട് -തരുൺ മൂർത്തി


സിനിമ കൊതിച്ചുനടന്ന ഒരുപാട് പേർക്കുള്ള പ്രതീക്ഷയുടെ വാതിലാണ് നായകനായ ലുക്മാൻ തുറന്നിടുന്നതെന്നും തരുൺ കുറിച്ചു.

ലുക്മാൻ, തരുൺ മൂർത്തി | ഫോട്ടോ: www.facebook.com/lukman.lukku.94/photos, www.facebook.com/tharun.moorthy

ഓപ്പറേഷൻ ജാവ എന്ന ഒറ്റച്ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് തരുൺ മൂർത്തി. ഓപ്പറേഷൻ ജാവയിലും രണ്ടാം ചിത്രമായ സൗദി വെള്ളക്കയിലും നായകന്മാരിൽ ഒരാളായെത്തിയത് ലുക്മാനാണ്. ലുക്മാനെ രണ്ടാം ചിത്രത്തിലും നായകനാക്കിയതിന് തനിക്ക് അഹങ്കാരമാണെന്ന് പറഞ്ഞവരുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തരുൺ. ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് യുവസംവിധായകൻ ഇക്കാര്യം പറഞ്ഞത്.

ലുക്മാൻ എന്ന നടനിലേക്ക് പ്രേക്ഷകർ അടുക്കുന്നതു കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ട്. അതിലേറെ അഭിമാനവും ആവേശമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് തരുൺ മൂർത്തി കുറിപ്പ് തുടങ്ങുന്നത്. പണ്ട് ഒരുമിച്ച് ഓഡിഷനുകളിൽ പങ്കെടുക്കാൻ പോയ പരിചയം മാത്രമേ ലുക്മാനുമായി ഉണ്ടായിരുന്നുള്ളൂ. പക്ഷേ ആദ്യ സിനിമ ചെയ്യാൻ തീരുമാനിച്ചപ്പോൾ ലുക്മാനെ നായകന്മാരിൽ ഒരാളാക്കാൻ തോന്നിച്ചത് എന്താണെന്ന് തനിക്കറിയില്ലെന്നും തരുൺ എഴുതി.



"ജാവ വിജയം ആയിരുന്നെങ്കിലും രണ്ടാം സിനിമയായ സൗദി വെള്ളക്കയിലും ലുക്മാനാണ് നായകൻ എന്നറിഞ്ഞപ്പോൾ പരാതി പറഞ്ഞവരുണ്ട്, അതെന്റെ അഹങ്കാരമാണെന്ന് പറഞ്ഞവരുണ്ട്. അവരോടൊക്കെ പറയാനുള്ളത് ഇതാണ്.. അഹങ്കാരമല്ല മറിച്ച് അഭിമാനമാണ്. കഥാപാത്രത്തിന് ചേർന്ന മുഖങ്ങൾ കണ്ടെത്താൻ പറ്റുന്നത്. അവരോടൊത്ത് സിനിമ ചെയ്യാൻ പറ്റുന്നത്..." തരുൺ എഴുതി.

സിനിമയിലേക്കെത്താൻ ലുക്മാൻ നടന്നുതീർത്ത വഴികൾ എളുപ്പമുള്ളതായിരുന്നില്ല. സിനിമ കൊതിച്ചുനടന്ന ഒരുപാട് പേർക്കുള്ള പ്രതീക്ഷയുടെ വാതിലാണ് നായകനായ ലുക്മാൻ തുറന്നിടുന്നതെന്നും തരുൺ കുറിച്ചു. തല്ലുമാലയാണ് ലുക്മാന്റേതായി തിയേറ്ററുകളിലെത്തിയ ചിത്രം. രതീഷ് അമ്പാട്ട് പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന തീർപ്പിലും ലുക്മാൻ ഉണ്ട്.

Content Highlights: director tharun moorthy about actor lukman avaran, thallumaala, saudi vellakka


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented