ചിരിച്ചുവന്ന റിസബാവ


സിദ്ദിഖ്

റിസബാവ | Photo: Mathrubhumi

റിസബാവ എന്ന നടനെ മലയാള സിനിമ ഓര്‍ക്കുന്നതു മുഴുവന്‍ ജോണ്‍ ഹോനായ് എന്ന കഥാപാത്രത്തിന്റെ പേരിലായിരിക്കും. 'ഇന്‍ ഹരിഹര്‍ നഗര്‍' എന്ന ചിത്രത്തിലെ ജോണ്‍ ഹോനായ് എന്ന കഥാപാത്രത്തെ ചെയ്യാമോയെന്ന് റിസയോടു ചോദിച്ചപ്പോള്‍ 'അയ്യോ' എന്നായിരുന്നു ആദ്യ മറുപടി. റിസ അങ്ങനെ പറഞ്ഞെങ്കിലും അയാളുടെ രൂപം ഹോനായിയോടു നൂറു ശതമാനം ചേരുന്നതായിരുന്നുവെന്ന് എനിക്കും ലാലിനും ഉറപ്പായിരുന്നു. സുന്ദരമായ മുഖം, ചിരി, പതിഞ്ഞ സംസാരം ഇതെല്ലാം റിസയുടെ സവിശേഷതകളായിരുന്നു. ജീവിതത്തിലായാലും സിനിമയിലായാലും റിസയുടെ ചിരിക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. ചിരിക്കുന്ന പാവം ക്രൂരനാകാന്‍ കഴിഞ്ഞതു തന്നെയായിരുന്നു റിസയുടെ അഭിനയത്തിന്റെ ഏറ്റവും വലിയ സവിശേഷത.

ഹോനായി എന്ന കഥാപാത്രത്തിലേക്കു റിസയെ മാറ്റാന്‍ ഞാനും ലാലും ക്യാമറാമാന്‍ വേണുവും കൂടിയാണ് എറണാകുളത്തെ ഒരു പാര്‍ലറില്‍ കൊണ്ടുപോയത്. അവിടെവെച്ചാണ് റിസയുടെ മുടി കളര്‍ ചെയ്തത്. പല തവണ മാറി മാറി നോക്കിയാണ് ഒടുവില്‍ ഒരു കളര്‍ സെറ്റ് ചെയ്തത്. കണ്ണടയും അതിന്റെ ഫ്രെയിമും ചങ്ങലയുമൊക്കെ സെറ്റ് ചെയ്തതോടെ റിസ അതിവേഗത്തില്‍ ഹോനായിയായി മാറി. ഈ രൂപം കണ്ണാടിയില്‍ കണ്ടതോടെ റിസ പറഞ്ഞു, 'ഇതു ഞാനല്ല, വേറെയാരോ ആണ്'. അതോടെ റിസ ഹോനായിയായെന്നു ഞങ്ങളും ഉറപ്പിച്ചു.

ഹോനായിയുടെ സൂപ്പര്‍ ഹിറ്റായ നിധിയുടെ ഡയലോഗ് ചിത്രീകരിച്ച നിമിഷങ്ങളും മറക്കാനാകാത്ത അനുഭവങ്ങളാണ്. കലൂര്‍ സ്റ്റേഡിയത്തിനടുത്തുള്ള ഒരു വീട്ടില്‍ വെച്ചാണ് ആ രംഗം ചിത്രീകരിച്ചത്. ആദ്യം ഞങ്ങള്‍ എഴുതിയത് സിനിമയില്‍ വന്നതിനെക്കാള്‍ ഏറെ നീണ്ട ഒരു ഡയലോഗായിരുന്നു. രംഗം എടുക്കാന്‍ ലൈറ്റ് അപ്പ് ചെയ്ത ശേഷമാണ് ഡയലോഗ് വെട്ടി ചെറുതാക്കിയത്. പക്ഷേ ആ ഡയലോഗ് മലയാള സിനിമയിലെ ഹിറ്റായ ഡയലോഗായി മാറുകയായിരുന്നു. റിസ വളരെ ആസ്വദിച്ചാണ് ആ കഥാപാത്രവും ഡയലോഗും ചെയ്തത്. തമിഴിലും തെലുങ്കിലുമൊക്കെ ഈ ചിത്രം റീമേക്ക് ചെയ്തപ്പോഴും റിസയുടെ കഥാപാത്രത്തിന്റെ കരുത്ത് കിട്ടിയില്ല. തമിഴില്‍ നെപ്പോളിയനാണ് ആ കഥാപാത്രം ചെയ്തത്.

റിസബാവ എന്ന നടനില്‍നിന്ന് ഇനിയും ഒരുപാട് മികച്ച കഥാപാത്രങ്ങള്‍ വരാനുണ്ടായിരുന്നുവെന്നാണ് എന്റെ വിശ്വാസം. റിസയുടെ വേറൊരു കാരക്ടറൈസേഷനുള്ള സമയമായിരുന്നു വരാനുണ്ടായിരുന്നത്. ടി.വി. രംഗത്ത് സജീവമായതോടെ റിസയുടെ സിനിമയിലെ കഥാപാത്രങ്ങള്‍ കുറഞ്ഞിരുന്നു. പുതിയ വേഷങ്ങളിലേക്കു കൂടുമാറുന്നതിനു മുമ്പേ റിസ നമ്മളോടെല്ലാം യാത്ര പറയുമ്പോള്‍ അതൊരു വലിയ നഷ്ടംതന്നെയാണ്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented