ചിരഞ്ജീവിക്കും കെ.എസ്. രാമറാവുവിനുമൊപ്പം കാക്കിപ്പടയുടെ സംവിധായകൻ ഷെബി ചൗഘട്ട് | ഫോട്ടോ: www.facebook.com/shebichavakkad
ഷെബി സംവിധാനം ചെയ്ത കാക്കിപ്പട ഇനി തെലുങ്കും തമിഴും കന്നഡയും സംസാരിക്കും. തെലുങ്ക് സിനിമാ മേഖലയിലെ പ്രമുഖ നിർമ്മാണ കമ്പനി ചിത്രത്തിന്റെ അന്യഭാഷ അവകാശം സ്വന്തമാക്കി. ചിരഞ്ജീവിയെ നായകനാക്കി പന്ത്രണ്ടോളം ചിത്രങ്ങൾ നിർമ്മിച്ച കെ എസ് രാമറാവുവാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം വൻ തുകയ്ക്ക് സ്വന്തമാക്കിയിരിക്കുന്നത്.
ചിരഞ്ജീവിയെ നായകനാക്കി നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഓഫീസിൽവച്ചാണ് റീമേക്ക് അവകാശം രാമറാവുവിന്റെ കമ്പനി സ്വന്തമാക്കിയ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സംവിധായകൻ ഷെബിയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഒരു വലിയ യാത്രയുടെ തുടക്കം. 2023 ലും കാക്കിപ്പട വലിയ സന്തോഷം നൽകിക്കൊണ്ടിരിക്കുകയാണ് എന്നാണ് ഷെബി സന്തോഷവാർത്ത പങ്കുവെച്ചുകൊണ്ട് കുറിച്ചത്.
മലയാള സിനിമയിൽ ഒരു ചെറിയ ചിത്രത്തിന് ലഭിച്ചിരിക്കുന്ന ഏറ്റവും വലിയ തുക നൽകിയാണ് ചിത്രത്തിന്റെ അവകാശം വാങ്ങിയിരിക്കുന്നത്. കാക്കിപ്പടയുടെ തെലുങ്ക് പതിപ്പ് കാണുവാൻ വേണ്ടി കാത്തിരിക്കുകയാണെന്ന് ചിരഞ്ജീവി പറഞ്ഞതായി ഷെബി അറിയിച്ചു. സംവിധായകനും കാക്കിപ്പടയുടെ നിർമ്മാതാവായ ഷെജി വലിയകത്ത് ചിരഞ്ജീവിക്കും കെ എസ് രാമറാവുവിനും ഒപ്പം നിൽകുന്ന ഫോട്ടോയും സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
Content Highlights: kakkipada movie news, director shebi chowghat about kakkipada telugu remake
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..