തമിഴ് സംവിധായകൻ ശങ്കറിന്റെയും ഈശ്വരി ശങ്കറിന്റെയും മകൾ ഐശ്വര്യ വിവാഹിതയായി. തമിഴ്‌നാട് ക്രിക്കറ്റർ രോഹിത് ദാമോദരനാണ് വരൻ. ഞായറാഴ്ച മഹാബലിപുരത്ത് വച്ചാണ് ചടങ്ങുകൾ നടന്നത്. ശങ്കറിന്റെ മൂത്തമകളാണ് ഡോക്ടറായ ഐശ്വര്യ.

തമിഴ്നാട് പ്രീമിയർ ലീഗിലെ മധുരൈ പാന്തേഴ്‌സ് ടീമിലെ താരമാണ് രോഹിത് ദാമോദരൻ. 

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അടക്കമുള്ള രാഷ്ട്രീയ നേതാക്കളും വിവാഹത്തിനെത്തിയിരുന്നു.

വിക്രം നായകനായി തമിഴിൽ സൂപ്പർ ഹിറ്റായ അന്യൻ എന്ന സിനിമയുടെ ഹിന്ദി റീമേക്കിന്റെ പണിപ്പുരയിലാണ് ശങ്കർ. ഇതുകൂടാതെ കമൽഹാസനെ നായകനാക്കി ഒരുക്കുന്ന ഇന്ത്യൻ 2 ഉം പൂർത്തിയാകാനുണ്ട്. 

content highlights : director Shankars daughter Aishwarya wedding with cricketer rohit damodaran