Photo | https:||www.facebook.com|ShajiKailasOfficial
മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'എലോൺ'. ചിത്രത്തിൽ ഷാജി കൈലാസിന്റെ സംവിധാന സഹായിയായെത്തുന്നത് അദ്ദേഹത്തിന്റെ മകൻ ജഗൻ ആണ്. സംവിധായകൻ തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
നേരത്തെ നടി അഹാനയെ കേന്ദ്ര കഥാപാത്രമാക്കി 'കരി' എന്നൊരു മ്യൂസിക്കല്‍ വീഡിയോ ജഗന്‍ സംവിധാനം ചെയ്തിരുന്നു.
ഷാജി കൈലാസിന്റെയും ആനിയുടെയും മൂത്തമകനാണ് ജഗന്‍. ഷാരോണ്‍, റോഷന്‍ എന്നിവരാണ് മറ്റ് മക്കൾ.
പന്ത്രണ്ട് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രമാണ് എലോൺ.
രാജേഷ് ജയറാമാണ് തിരക്കഥ എഴുതുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. 2009 ൽ പുറത്തിറങ്ങിയ റെഡ് ചില്ലീസാണ് ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഒടുവിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം.
1997 ൽ പുറത്തിറങ്ങിയ ആറാം തമ്പുരാനിലാണ് മോഹൻലാലും ഷാജി കൈലാസും ആദ്യമായി ഒന്നിച്ചത്. ഈ ചിത്രം ഗംഭീര വിജയമായിരുന്നു. 2000 ൽ പുറത്തിറങ്ങിയ നരസിംഹത്തിലും വിജയം ആവർത്തിച്ചു. താണ്ഡവം, നാട്ടുരാജാവ്, ബാബാ കല്യാണി തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ.
content highlights : Director Shaji Kailas son Jagan Assisting him in new mohanlal movie Alone
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..