സീനു രാമസ്വാമി Photo | Facebook, Seenu Ramasamy
ശ്രീലങ്കൻ സ്പിന്നിങ്ങ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന 800 എന്ന ചിത്രം പ്രഖ്യാപിച്ചത് മുതൽ വിവാദങ്ങളും പുറത്ത് വന്നിരുന്നു. ചിത്രത്തിൽ മുരളീധരന്റെ വേഷം ചെയ്യാൻ തയ്യാറെടുത്ത നടൻ വിജയ് സേതുപതി ഭീഷണിയെത്തുടർന്നും മുരളീധരന്റെ അഭ്യർഥനയെ തുടർന്നും ചിത്രത്തിൽ നിന്നും പിൻമാറിയിരുന്നു. സേതുപതിയുടെ പ്രയാപൂർത്തിയാകാത്ത മകൾക്ക് നേരെ ബലാത്സംഗ ഭീഷണി ഉയർന്നതും വാർത്തയായി.
ഇതിന് പിന്നാലെ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് വ്യക്തമാക്കി രംഗത്തുവന്നിരിക്കുകയാണ് സംവിധായകൻ സീനു രാമസ്വാമി.800 എന്ന സിനിമയിൽ അഭിനയിക്കരുതെന്ന് വിജയ് സേതുപതിയോട് ആവശ്യപ്പെട്ടവരിൽ ഒരാളായിരുന്നു സീനു.
തനിക്ക് ഭീഷണിയുണ്ടെന്നും സംരക്ഷണം ഒരുക്കണമെന്നും സീനു രാമസ്വാമി മുഖ്യമന്ത്രി കെ പളനിസ്വാമിയോട് ആവശ്യപ്പെട്ടു. എത്രയും വേഗം മുഖ്യമന്ത്രി തന്നെ സഹായിക്കണമെന്നാണ് രാമസ്വാമി ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.
' മറ്റു പലരെയും പോലെ 800 എന്ന ചിത്രത്തിൽ നിന്നും പിന്മാറണമെന്ന് ഞാനും വിജയ് സേതുപതിയോട് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റഎ മകൾക്കുനേരെയുണ്ടായതുപോലെ തനിക്കെതിരെയും ഭീഷണി ഉയരുകയാണ്. ഭീഷണി സന്ദേശം ലഭിച്ചു. അശ്ലീല മെസേജുകൾ കൊണ്ട് വാട്സ് ആപ് തുറക്കാൻ പോലുമാകുന്നില്ല'-അദ്ദേഹം പറഞ്ഞു.
താൻ വിജയ് സേതുപതിക്ക് എതിരായാണ് പ്രവർത്തിക്കുന്നത് എന്ന തെറ്റിദ്ധാരണ പരത്താൻ ശ്രമം നടക്കുന്നതായും തനിക്കും വിജയ് സേതുപതിക്കും ഇടയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും സീനു വ്യക്തമാക്കുന്നു. എന്നാൽ അത് സേതുപതിയുടെ ആരാധകരാണെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി
Content Highlights :Director Seenu Ramaswamy says his life is in danger Muttiah Muralitharan Biopic 800 Vijay sethupathi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..