സംവിധായകൻ സച്ചിയുടെ ഓർമകൾക്ക് ഒരു വയസ്. പ്രിയ കൂട്ടുകാരന്റെ ഓർമദിനത്തിൽ കുറിപ്പ് പങ്കുവയ്ക്കുകയാണ് നടൻ പൃഥ്വിരാജ്. "പൊട്ടിച്ചിരികൾ,ആശയങ്ങൾ, കഥകൾ, വിശ്വാസം... സച്ചി... ഒരു വർഷം" എന്നാണ് സച്ചിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് പൃഥ്വി കുറിച്ചത്.

"എല്ലായ്പ്പോഴും എന്റെ മനസ്സിൽ.. എന്നെന്നേക്കുമായി എന്റെ ഹൃദയത്തിൽ.. എന്റെ ആത്മമിത്രം..എന്റെ പ്രിയപ്പെട്ട സച്ചി നിങ്ങളെ വല്ലാതെ മിസ് ചെയ്യുന്നു സുഹൃത്തേ.. "സച്ചിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നടൻ ബിജു മേനോൻ കുറിച്ചു.

പൃഥ്വിരാജും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ​ഗംഭീര വിജയത്തിന് പിന്നാലെയായിരുന്നു സച്ചിയുടെ ആകസ്മിക മരണം.. 2015 ൽ ഇരുവരെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ അനാർക്കലി എന്ന ചിത്രത്തിലൂടെയാണ് സച്ചി സംവിധാനരം​ഗത്തേക്ക് കടന്നുവരുന്നത്.

2020 ജൂൺ 18 ന് ഹൃദയാഘാതത്തെ തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സച്ചിയുടെ അന്ത്യം സംഭവിക്കുന്നത്.

Content highlights : director sachy death anniversary prithviraj and biju menon shares heartfelt note