കോവിഡ്‌ അനുഭവം പങ്കുവെച്ച് സംവിധായകൻ ആർ.എസ്. വിമൽ. കഴിഞ്ഞ ദിവസം കൊവിഡ് നെഗറ്റീവ് ആയി എന്ന് അറിയിച്ചുകൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അദ്ദേഹം തന്റെ അനുഭവം പങ്കുവെച്ചത്. കോവിഡിനെപ്പറ്റി കേട്ടറിഞ്ഞതൊക്കെ ഒന്നുമല്ലെന്ന് ബോധ്യപ്പെട്ട ദിനരാത്രങ്ങളായിരുന്നുവെന്നും മനസുകൊണ്ടും ശരീരം കൊണ്ടും തകർന്നുപോകുന്ന അവസ്ഥയായിരുന്നുവെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.

രണ്ടാഴ്ചയോളം കോവിഡുമായി മല്ലിട്ട അനുഭവത്തിൽ ജാഗ്രതയാണ് വേണ്ടതെന്നും മറ്റൊന്നും പറയാനില്ലെന്നും അദ്ദേഹം ഓർമപ്പെടുത്തുന്നു. ജീവിക്കാനുള്ള ഓട്ടത്തിൽ കരുതി വേണം ജീവിക്കാൻ എന്ന് ബോധ്യമാക്കിത്തന്ന നാളുകളായിരുന്നുവെന്നും അദ്ദേഹം എഴുതിയിരിക്കുന്നു.

'ഇപ്പോൾ ലോകത്ത് ഏറ്റവും അധികം വെറുക്കുന്നത് ഭക്ഷണമാണ്...അതാണ് കോവിഡ്‌.' അദ്ദേഹം എഴുതുന്നു. ആദ്യം വന്നത് ഭാര്യക്കായിരുന്നുവെന്നും പിന്നീടാണ് തനിക്ക് വന്നതെന്നും എത്ര മുൻകരുതലെടുത്താലും പണി കിട്ടാൻ വളരെ എളുപ്പമാണെന്നും ഓർമപ്പെടുത്തുന്നു വിമൽ. സഹോദരൻ ജോജയ്ക്കും ചികിത്സിച്ച ഡോക്ടർക്കും പരിചരിച്ച നേഴ്സിംഗ് സ്റ്റാഫുകൾക്കുമെല്ലാം അദ്ദേഹം കുറിപ്പിലൂടെ നന്ദി അറിയിച്ചിരിക്കുന്നു.

'സൂര്യപുത്ര മഹാവീർ കർണ' ആണ് വിമൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ വിക്രം ചിത്രത്തിൽനിന്ന് പിന്മാറിയെന്നും മറ്റുമുള്ള അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ വിക്രം പിന്മാറിയിട്ടില്ലെന്നും അദ്ദേഹം തന്നെയാണ് ചിത്രത്തിലെ നായകനെന്നും വിമൽ വെളിപ്പെടുത്തിയിരുന്നു.

ഇന്ന് നെഗറ്റീവ് ആയി.കഴിഞ്ഞ രണ്ടാഴ്ച...കോവിഡിനെക്കുറിച്ച് കേട്ടറിഞ്ഞതൊക്ക ഒന്നുമല്ലന്ന് ബോധ്യപ്പെട്ട...

Posted by RS Vimal on Saturday, 8 May 2021

Content highlights :director rs vimal facebook post on covid experiences