റോബ് മാർഷൽ, ആർ.ആർ.ആറിൽ നിന്ന് | PHOTO : AFP, PTI
രാംചരണിനേയും ജൂനിയർ എൻ.ടി.ആറിനെയും പ്രശംസിച്ച് ഹോളിവുഡ് സംവിധായകൻ റോബ് മാർഷൽ. ഇരുവരുമൊത്ത് സിനിമ ചെയ്യാനുള്ള താത്പര്യവും റോബ് പ്രകടിപ്പിച്ചിട്ടുണ്ട്. ഷിക്കാഗോ, ഇൻ ടു ദി വുഡ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് റോബ് മാർഷൽ.
ഒരു അഭിമുഖത്തിനിടെയാണ് ആർ. ആർ. ആറിലെ താരങ്ങൾക്കൊപ്പം പ്രവർത്തിക്കാനുള്ള ആഗ്രഹം സംവിധായകൻ വെളിപ്പെടുത്തിയത്. കൂടെ വർക്ക് ചെയ്യാൻ താത്പര്യമുള്ള ഇന്ത്യൻ അഭിനേതാക്കളെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാംചരണിനേയും ജൂനിയർ എൻ.ടി.ആറിനേയും ഉദ്ദേശിച്ചുകൊണ്ട് നാട്ടു നാട്ടു താരങ്ങൾക്കൊപ്പം വർക്ക് ചെയ്യാൻ ആഗ്രഹമുണ്ടെന്നാണ് റോബ് പറഞ്ഞത്. ഇരുവരും അതിശയിപ്പിക്കുന്നവരാണെന്ന് സംവിധായകൻ പറഞ്ഞു. ഇരുവരുടേയും ശാരീരിക ക്ഷമതയെ അഭിനന്ദിച്ച റോബ് ഡാൻസിലുള്ള വൈദഗ്ധ്യത്തെയും പുകഴ്ത്തി. 'ദി ലിറ്റിൽ മെർമേഡ്' എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് റോബ് മാർഷലിന്റെ ആരാധകർ. മെയ് 26-നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
ആർ. ആർ. ആറിന്റെ ഓസ്കർ നേട്ടത്തോടെ ചിത്രത്തിലെ താരങ്ങൾക്കും അണിയറപ്രവർത്തകർക്കും വിദേശരാജ്യങ്ങളിൽ ആരാധകർ ഏറിയിട്ടുണ്ട്. റിലീസ് ചെയ്ത വിദേശ രാജ്യങ്ങളിൽ മികച്ച കളക്ഷനും നേടാൻ ചിത്രത്തിനായിരുന്നു.
Content Highlights: Director Rob Marshall Little Mermaid director wants to work with RRR stars Ram Charan and Jr NTR


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..