Ranjith, Namitha
മലയാളത്തിന്റെ പ്രിയ സംവിധായകൻ രഞ്ജിത്ത് ഹ്രസ്വചിത്രവുമായി പ്രേക്ഷകരിലേക്ക് എത്തുന്നു. മാധവി എന്ന് പേരിട്ടിരിക്കുന്ന 37 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രമാണ് രഞ്ജിത്ത് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. നാമിത പ്രമോദും ശ്രീലക്ഷ്മിയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
രഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ള ക്യാപിറ്റോൾ തിയറ്റേഴ്സും കപ്പ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ചിന്നു കുരുവിളയും അസ്സോസിയേറ്റ് ഡയറക്ടർ ശങ്കർ രാമകൃഷ്ണനുമാണ്. സൗണ്ട് ഡിസൈനിങ് സച്ചിൻ സുധാകരൻ. ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് ജേക്സ് ബിജോയിയാണ്.
ആനന്ദം എന്ന ചിത്രത്തിലൂടെ പരിചിതനായ അരുൺ കുര്യൻ, കുക്കു പരമേശ്വരൻ തുടങ്ങിയവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു. വിഷുദിനത്തിൽ ഫ്ളവേഴ്സ് ടിവിയിലൂടെ ചിത്രം പ്രദർശനത്തിനെത്തും.
content Highlights: Director Ranjith Telefilm Madhavi Starring Namitha Pramod sreelakshmi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..