'വമ്പൻ ചിത്രങ്ങളുടെ ഉച്ചയൂണിന് ചെലവാക്കുന്ന പണം കൊണ്ട് മികച്ച സിനിമയെടുക്കാമെന്ന് മലയാളം തെളിയിച്ചു'


തിങ്കളാഴ്ച നിശ്ചയത്തിന് മികച്ച മലയാള സിനിമയ്ക്കുള്ള അവാർഡ് നൽകിയതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രഞ്ജിത് | ഫോട്ടോ: ബി. മുരളികൃഷ്ണൻ | മാതൃഭൂമി

കോഴിക്കോട്: ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഉച്ചയൂണിന് ചെലവാക്കുന്ന പണം കൊണ്ട് മികച്ച സിനിമയെടുക്കാമെന്ന് മലയാള സിനിമ തെളിയിച്ചുവെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്. 'തിങ്കളാഴ്ച നിശ്ചയ'ത്തിന് മികച്ച മലയാള സിനിമയ്ക്കുള്ള അവാർഡ് നൽകിയതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

"മലയാള ചിത്രങ്ങളുടെ ദേശീയനേട്ടം ഇതിന് തെളിവ്. പ്രമേയത്തിന്റെ വലിപ്പം, ജീവിതബന്ധങ്ങളുടെ വിശാലത എന്നിവ കൊണ്ടുള്ള നേട്ടമാണിത്. നഞ്ചിയമ്മക്ക് അവാർഡ് നൽകിയത് വലിയ കാര്യം. അവരുടെ കഴിവിനെ ജൂറി അംഗീകരിച്ചത് അഭിനന്ദനാർഹം. സംവിധായകൻ സച്ചി ഇല്ലാത്തതിൽ വിഷമമുണ്ട്."

ദേശീയ പുരസ്കാര ജൂറിയെ അഭിനന്ദിക്കുന്നു. സുതാര്യമായിരുന്നു എല്ലാം. കഴിവിനെ തന്നെയാണ് അം​ഗീകരിച്ചത്. അക്കാര്യത്തിലും മലയാളിക്ക് അഭിനന്ദിക്കാം. സംഘട്ടനരം​ഗങ്ങളേക്കുറിച്ച് പറയുമ്പോൾ അയ്യപ്പനും കോശിയുടേയും തിരക്കഥ തയ്യാറാക്കുമ്പോൾത്തന്നെ സച്ചിയുടെ മനസിൽ വ്യക്തമായ ഒരു ബോധമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മികച്ച സംവിധായകൻ, സഹനടൻ, സംഘട്ടന സംവിധാനം, ​ഗായിക എന്നീ വിഭാ​ഗങ്ങളിലാണ് അയ്യപ്പനും കോശിയും പുരസ്കാരങ്ങൾക്ക് അർഹമായത്. സഹനടനായി ബിജു മേനോനും സംവിധായകനായി സച്ചിയും മാഫിയാ ശശി, സുപ്രീം സുന്ദർ, രാജശേഖർ എന്നിവർ സംഘട്ടന സംവിധായകരായും നഞ്ചിയമ്മ ​ഗായികയായും തിരഞ്ഞെടുക്കപ്പെട്ടു.

Content Highlights: Director Ranjith, Thinkalazhcha Nishchayam Movie, Ayyappanum Koshiyum

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


rohit sharma

1 min

ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; കോലി തിരിച്ചെത്തി, ബുംറയില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented