അവൾ ആത്മാവായി തിരിച്ചുവന്ന് അവനെ 70 കഷണങ്ങളായി മുറിക്കണം, ഡൽഹി കൊലപാതകത്തിൽ ആർ.ജി.വി


ഡൽഹിയിലെ മെഹ്‌റൗളി പരിസരത്ത് ആറ് മാസം മുമ്പാണ് ശ്രദ്ധയെ ലീവ്-ഇൻ പങ്കാളിയായ അഫ്താബ് കൊലപ്പെടുത്തിയത്.

രാം ​ഗോപാൽ വർമ, ശ്രദ്ധ വാൾക്കർ | ഫോട്ടോ: എ.എഫ്.പി, www.instagram.com/thatshortrebel/

ശ്രദ്ധാ വാൾക്കർ കൊലപാതകക്കേസിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ശ്രദ്ധ എന്ന യുവതിയെ കൊലപ്പെടുത്തി 35 കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂ​ക്ഷിച്ച കുറ്റത്തിന് പങ്കാളി അഫ്താബ് പൂനെവാലയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മനുഷ്യമനസാക്ഷിയെ നടുക്കിയ ഈ സംഭവത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ രാം ​ഗോപാൽ വർമ.

മരണനിദ്രയിൽ വിശ്രമിക്കുന്നതിന് പകരം അവൾ ആത്മാവായി തിരിച്ചുവന്ന് കൊലപാതകിയെ 70 കഷണങ്ങളാക്കി മുറിക്കണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.ക്രൂരമായ കൊലപാതകങ്ങൾ നിയമംകൊണ്ട് തടയാനാവില്ല. പക്ഷേ കൊല്ലപ്പെട്ടവരുടെ ആത്മാക്കൾ തിരിച്ചുവന്ന് കൊലപാതകിയെ വകവരുത്തിയാൽ ഇത്തരം സംഭവങ്ങൾക്ക് തടയിടാനാവും. ദൈവം ഇക്കാര്യം പരി​ഗണിക്കണമെന്നും വേണ്ടത് ചെയ്യണമെന്നുമാണ് തന്റെ അഭ്യർത്ഥനയെന്നും ആർ.ജി.വി ട്വീറ്റ് ചെയ്തു.

ഡൽഹിയിലെ മെഹ്‌റൗളി പരിസരത്ത് ആറ് മാസം മുമ്പാണ് ശ്രദ്ധയെ ലീവ്-ഇൻ പങ്കാളിയായ അഫ്താബ് കൊലപ്പെടുത്തിയത്. ഇരുവരും തമ്മിൽ ഉണ്ടായ തർക്കത്തിനിടെയാണ് അഫ്താബ് ശ്രദ്ധയെ കഴുത്തറത്ത് കൊലപ്പെടുത്തിയത്. കൊലയ്ക്കുശേഷം മൃതദേഹം പല കഷണങ്ങളാക്കി മുറിച്ച് 18 ദിവസം ഫ്രിഡ്ജിൽ സൂക്ഷിച്ച പ്രതി പിന്നീട് അവ പ്രദേശത്തെ വനമേഖലയിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്.

Content Highlights: director ram gopal varma tweet, director ram gopal varma on delhi sraddha walker murder case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented