'ഞാനും പിന്നൊരു ഞാനും'; ക്രൈം ഇൻവെസ്റ്റിഗേഷൻ ചിത്രവുമായി രാജസേനൻ


തുളസീധര കൈമൾ എന്ന കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

രാജസേനൻ | ഫോട്ടോ: ബിജു വർ​ഗീസ് | മാതൃഭൂമി

അഞ്ചുവർഷത്തെ ഇടവേളയ്ക്കു ശേഷം രാജസേനൻ വീണ്ടും സംവിധായകന്റെ കുപ്പായം അണിയുന്നു. 'ഞാനും പിന്നൊരു ഞാനും' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും രാജസേനന്റെതാണ്. ചിത്രത്തിന്റെ പൂജ എറണാകുളത്ത് വച്ച് നടന്നു. സംവിധായകൻ വിനയൻ, രാജസേനൻ, സിദ്ദിഖ്, ജോസ് തോമസ്, സന്ധ്യ മോഹൻ, തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ, ഇന്ദ്രൻസ്, സംഗീത സംവിധായകൻ എം.ജയചന്ദൻ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. സംവിധായകൻ റാഫിയും തിരക്കഥാകൃത്ത് ഉദയകൃഷ്ണയും ചേർന്ന് ഫസ്റ്റ് ക്ലാപ്പ് അടിച്ചു.

തുളസീധര കൈമൾ എന്ന കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. തുളസീധര കൈമളായി രാജസേനൻ തന്നെയാണ് വേഷമിടുന്നത്. ഇന്ദ്രൻസ്, സുധീർ കരമന, ജോയ് മാത്യു എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ സർക്കിൾ ഇൻസ്പെക്ടർ പരമേശ്വരനായി ഇന്ദ്രൻസ് എത്തുന്നു. തുളസീധര കൈമളിന്റെ വലംകൈയായ രഘു എന്ന കഥാപാത്രമായി സുധീർ കരമനയും അമ്മാവൻ ഉണ്ണികൃഷ്ണ കൈമളായി ജോയ് മാത്യുവും വേഷമിടുന്നു.

എം ജയചന്ദ്രനാണ് സംഗീതസംവിധാനം. രണ്ടു പാട്ടുകളാണ് ചിത്രത്തിലുള്ളത്. ഗാനരചന ഹരിനാരായണൻ. ഛായാഗ്രഹണം -സാംലാൽ പി തോമസ്, എഡിറ്റർ -വി സാജൻ,സ്ക്രിപ്റ്റ് അസിസ്റ്റന്റ് -പാർവതി നായർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ -പ്രസാദ് യാദവ്, മേക്കപ്പ് -സജി കാട്ടാക്കട, ആർട്ട് -മഹേഷ് ശ്രീധർ, കോസ്റ്റ്യൂം -ഇന്ദ്രൻസ് ജയൻ, കൊറിയോഗ്രാഫി -ജയൻ ഭരതക്ഷേത്ര, പ്രൊഡക്ഷൻ കൺട്രോളർ -എസ് എൽ പ്രദീപ്, സ്റ്റിൽസ് -കാഞ്ചൻ ടി ആർ, പി ആർ ഓ -മഞ്ജു ഗോപിനാഥ്, ഡിസൈൻസ് -ഐഡന്റ് ടൈറ്റിൽ ലാബ്.

ചിത്രത്തിലെ പ്രധാന സ്ത്രീകഥാപാത്രങ്ങളുടെ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വിടും. ഒക്ടോബർ ആദ്യ വാരം ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ തിരുവനന്തപുരമാണ്. ക്ലാപ്പിൻ മൂവി മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം നിർമ്മിക്കുന്നത്.

Content Highlights: director rajasenan new movie, njanum pinnoru njanum, rajasenan movie after five years


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022

Most Commented