ആർ.ആർ.ആറിൽ നിന്നും | photo: ap
ഹിറ്റ് ചിത്രമായ ആര്‍.ആര്‍.ആറിന് ഒരു സീക്വല്‍ ഉണ്ടാകുമെന്ന് കഴിഞ്ഞ വര്‍ഷം സംവിധായകന്‍ രാജമൗലി വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഓസ്‌കര്‍ നേട്ടത്തിന് പിന്നാലെ 'ആര്‍.ആര്‍.ആറി'ന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍.
'ആര്‍.ആര്‍.ആറി'ന്റെ രണ്ടാം ഭാഗത്തിന്റെ തിരക്കഥയുടെ പണികള്‍ വേഗത്തിലാക്കുമെന്ന് രാജമൗലി പറഞ്ഞു. ഓസ്‌കര്‍ നേട്ടമാണ് ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
പിതാവ് വിജയേന്ദ്രപ്രസാദുമായി ആര്‍.ആര്‍.ആറിന്റെ രണ്ടാം ഭാഗത്തേക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നുവെന്നും അദ്ദേഹം കഥ വികസിപ്പിച്ചുവരികയാണെന്നും നേരത്തെ രാജമൗലി വ്യക്തമാക്കിയിരുന്നു. സ്വാതന്ത്ര്യസമര സേനാനികളായ അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നിവരുടെ കഥയാണ് ഫാന്റസിയുടെ അകമ്പടിയില്‍ രാജമൗലി 'ആര്‍.ആര്‍.ആറി'ല്‍ അവതരിപ്പിച്ചത്.
രാമരാജുവായി രാംചരണ്‍ തേജയും കൊമരം ഭീം ആയി ജൂനിയര്‍ എന്‍.ടി.ആറുമാണ് എത്തിയത്. അജയ് ദേവ്ഗണ്‍, ആലിയാ ഭട്ട്, ശ്രീയാ ശരണ്‍, സമുദ്രക്കനി, ഒലിവിയാ മോറിസ്, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റുവേഷങ്ങളിലെത്തിയത്.
Content Highlights: director rajamouli about rrr second part
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..