മിഴ് സംവിധായകന്‍ രാജ്കപൂറിന്റെ മകന്‍ ഷാരൂഖ് കപൂര്‍ അന്തരിച്ചു. 23 വയസ്സായിരുന്നു. മെക്കയില്‍ വച്ച് ശ്വാസ തടസ്സത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്‌. അമ്മ സജീല കപൂറിനൊപ്പം തീര്‍ഥയാത്ര പോയതായിരുന്നു ഷാരൂഖ്. 

സംവിധായകന്റെ മകന്റെ മരണം തമിഴകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. മൃതദേഹം ചെന്നൈയിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. 

പഠനം പൂര്‍ത്തിയാക്കിയശേഷം ഷാരൂഖും സിനിമയിലെത്തണമെന്ന് രാജ്കപൂര്‍ ആഗ്രഹിച്ചിരുന്നു. ഏറെ കാലം അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുള്ള രാജ് കപൂര്‍ താലാട്ടു കേക്കട്ടുമാ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധയകനാകുന്നത്. പ്രഭുവും കനകയുമായിരുന്നു ചിത്രത്തില്‍ അഭിനയിച്ചത്.

ഉത്തമരാക്ഷസ, അവള്‍ വരുവാളാ, ആനന്ദ പൂങ്കാട്ടരെ തുടങ്ങിയ ചിത്രങ്ങള്‍ രാജ് കപൂര്‍ സംവിധാനം ചെയ്തിട്ടുണ്ട്.

Content Highlights : director raj kapoor's son shahrukh kapoor passes away