ഹന്ന, പ്രിയദർശൻ | PHOTO: FACEBOOK/HANNAH REJI KOSHY
കൊറോണ പേപ്പേഴ്‌സ് എന്ന തന്റെ പുതിയ ചിത്രത്തിലെ അഭിനയത്തിന് നടി ഹന്ന റെജി കോശിയെ അഭിനന്ദിച്ച് സംവിധായകൻ പ്രിയദർശൻ. ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊറോണ പേപ്പേഴ്‌സിൽ ഹന്ന റെജി കോശി മികച്ച അഭിനയമാണ് കാഴ്ചവെച്ചതെന്നും നടിക്ക് സമ്മാനമായി ഒരു പരസ്യചിത്രത്തിൽ അഭിനയിക്കാൻ അവസരം നൽകുമെന്നും സംവിധായകൻ പറഞ്ഞു.
’ഒരു സിനിമയിൽ വളരെ പ്രധാനപ്പെട്ട കാര്യമാണ് അതിലെ കാസ്റ്റിങ്. ഒരുപാട് നാളത്തെ അനുഭവം കൊണ്ട് മനസിലാക്കിയതാണ്. ഒരു താരത്തിന്റെ മുഖം കഥാപാത്രത്തിന് അനുയോജ്യമായി കഴിഞ്ഞാൽ, ഈ ആളാണ് ആ കഥാപാത്രത്തിന് കറക്റ്റ് എന്ന് തോന്നിക്കഴിഞ്ഞാൽ പകുതി പെർഫോം ചെയ്താൽപ്പോലും അത് വർക്കൗട്ട് ആവും. കഥാപാത്രത്തിന് യോജിച്ച കാസ്റ്റ് ആയിരിക്കണം.
കുറച്ച് സീനുകളിലേ ഉള്ളൂവെങ്കിലും സിനിമയിൽ ഒരുപാട് സ്വാധീനം ചെലുത്തിയ കഥാപാത്രമാണ് ഹന്ന റജി കോശി ചെയ്തത്. വളരെ ബുദ്ധിമുട്ടുള്ള കഥാപാത്രമായിരുന്നു അത്. പക്ഷേ ഹന്ന അത് വളരെ സ്വാഭാവികമായി ചെയ്തു. ഒരു സമ്മാനം എന്ന നിലയിൽ ഹന്നയ്ക്ക് ഒരു പരസ്യചിത്രത്തിൽ അഭിനയിക്കാൻ ഞാൻ അവസരം നൽകി’, പ്രിയദർശൻ പറഞ്ഞു. തന്നെക്കുറിച്ച് പ്രിയദർശൻ പറഞ്ഞ നല്ല വാക്കുകൾക്കുള്ള നന്ദി വേദിയിൽ വെച്ച് ഹന്ന അറിയിച്ചു. പ്രിയദർശന്റെ വാക്കുകൾ കേട്ടിട്ട് തനിക്ക് ചിരിക്കണോ കരയണോ എന്ന് അറിയില്ലെന്നും നടി പറഞ്ഞു.
ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കൊറോണ പേപ്പേഴ്‌സ്. പോലീസ് വേഷത്തിലാണ് ഷെയ്ൻ ചിത്രത്തിലെത്തുന്നത്. ചിത്രം ഏപ്രിൽ മാസം റിലീസിനെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഫോർ ഫ്രെയിംസിന്റെ ആദ്യ നിർമാണ സംരഭമായ ഈ ചിത്രം പ്രിയദർശൻ തന്നെയാണ് നിർമ്മിക്കുന്നത്. ശ്രീഗണേഷിന്റേതാണ് കഥ. തമിഴ് താരം ഗായത്രി ശങ്കരാണ് ചിത്രത്തിലെ നായിക. 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിന് ശേഷം ഗായത്രി ശങ്കർ നായികയായെത്തുന്ന സിനിമ എന്ന പ്രത്യേകതയും 'കൊറോണ പേപ്പേഴ്‌സി'നുണ്ട്.
സിദ്ധിഖ്, ഹന്ന റെജി കോശി, സന്ധ്യ ഷെട്ടി, പി.പി. കുഞ്ഞികൃഷ്ണൻ, മണിയൻ പിള്ള രാജു, ജീൻ പോൾ ലാൽ, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാർ, ബിജു പാപ്പൻ, ശ്രീകാന്ത് മുരളി, നന്ദു പൊതുവാൾ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിവാകർ എസ്. മണി ഛായാഗ്രാഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് എം.എസ്. അയ്യപ്പൻ നായരാണ്.
Content Highlights: director priyadarshan applause actor hanna's performance in corona papers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..