പ്രശാന്ത് നീൽ | ഫോട്ടോ: www.facebook.com/PrashanthNeelOfficial/photos
കെ.ജി.എഫ് ആദ്യഭാഗം പുറത്തിറക്കുമ്പോൾ രാജ്യമെമ്പാടുമുള്ള പ്രേക്ഷകർക്കിടയിൽ അതൊരു തരംഗമായി മാറുമെന്ന് കരുതിയില്ലെന്ന് തിരക്കഥാകൃത്തും സംവിധായകനുമായ പ്രശാന്ത് നീൽ. പാൻ ഇന്ത്യൻ ചിത്രമായി, രണ്ട് ഭാഗങ്ങളായി ഇറക്കണമെന്ന് കരുതിയല്ല കെ.ജി.എഫ് ഒരുക്കിയതെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ പി.ടി.ഐയോടായിരുന്നു പ്രശാന്ത് നീലിന്റെ പ്രതികരണം.
സാധാരണ ഒരു കന്നഡ ചിത്രമെന്നപോലെ പദ്ധതിയിട്ട ചിത്രത്തെ പടിപടിയായാണ് രണ്ട് ഭാഗങ്ങളാക്കാൻ തീരുമാനിച്ചത്. അതിന്റെ എല്ലാ ക്രെഡിറ്റും നിർമാതാവായ വിജയ് കിരഗണ്ടൂരിനും നായകൻ യഷിനുമാണ്. മാനുഷികവശമാണ് ഇത്രയും വലിയ ഒരു സിനിമയിൽ ആദ്യം ചേർത്തത്. ജീവിതഗന്ധിയായ ചിത്രങ്ങൾക്കപ്പുറമുള്ള സിനിമകളെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ മാനുഷികതയാണ് എല്ലാ ഘടകങ്ങളേയും കൂട്ടിയോജിപ്പിച്ചുനിർത്തുന്നത് - സംവിധായകൻ പറഞ്ഞു.
പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് രണ്ടാം ഭാഗം ഉയരുമോ എന്ന് റിലീസിന് മുമ്പ് മാനസിക സമ്മർദമുണ്ടായിരുന്നെന്ന് പ്രശാന്ത് നീൽ പറഞ്ഞു. സഞ്ജയ് ദത്തിന്റെ കഥാപാത്രത്തെ ആദ്യഭാഗത്തിൽത്തന്നെ എഴുതിയിരുന്നു. എന്നാൽ സിനിമയുടെ വിജയം ഉറപ്പിക്കുന്നതുവരെ അദ്ദേഹത്തെ സമീപിക്കാനാവില്ലായിരുന്നു. ഹിന്ദി സംസാരിക്കുന്ന ഒരാൾ വേണമെന്നതിനാലാണ് രവീണ ടണ്ഠനെ രണ്ടാം ഭാഗത്തിൽ ഉൾപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2014-ൽ പുറത്തിറങ്ങിയ ഉഗ്രം എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് പ്രശാന്ത് നീൽ കന്നഡ സിനിമാരംഗത്തേക്ക് കടന്നത്. പ്രഭാസ്, പൃഥ്വിരാജ് എന്നിവർ ഒന്നിക്കുന്ന സലാർ ആണ് പ്രശാന്തിന്റേതായി ഇനി വരാനിരിക്കുന്ന സംവിധാനസംരംഭം.
Content Highlights: director prashanth neel on kgf 2, yash movie, kgf 2 review
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..