
പ്രജേഷ് സെൻ, വെള്ളം സിനിമയിൽ ജയസൂര്യ Photo | facebook.com|prajeshsen
ജയസൂര്യയെ നായകനാക്കി പ്രജേഷ് സെൻ ഒരുക്കുന്ന വെള്ളം ഓ.ടി.ടി റിലീസിനെത്തുമോ എന്ന ചോദ്യങ്ങൾക്ക് മറുപടിയുമായി സംവിധായകൻ. ഏപ്രിലിൽ വിഷു ചിത്രമായി റിലീസ് ചെയ്യാനിരുന്നതാണ് വെള്ളം. കോവിഡും ലോക്ഡൗണും കാരണം ചിത്രത്തിന്റെ റിലീസ് നീട്ടിവയ്ക്കുകയായിരുന്നു. ക്യാപ്റ്റന്‍' എന്ന ചിത്രത്തിനു ശേഷം ജയസൂര്യയും പ്രജേഷും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
വെള്ളം അവസാന മിനുക്കു പണിയും കഴിഞ്ഞിരിക്കുകയാണെന്നും കോവിഡിൽ നിന്ന് കരകയറി, തിരിച്ചു വരുമ്പോൾ തീയറ്ററിൽ റിലീസ് ചെയ്യാനാണ് നിർമാതാക്കളുടെ തീരുമാനമെന്നും പ്രജേഷ് വ്യക്തമാക്കുന്നു
പ്രജേഷിൻറെ കുറിപ്പ്
വെള്ളത്തെക്കുറിച്ച് എന്നും ചോദിക്കുന്നവരോടാണ്. വെള്ളം എന്തായി? എന്നാണ് റിലീസ്? ഒ.ടി.ടി നോക്കുന്നുണ്ടോ? എന്നും അന്വേഷിക്കുന്ന സുഹൃത്തുക്കളേ, സിനിമാ പ്രേമികളേ. നിങ്ങളുടെ ചോദ്യം തരുന്ന സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്. ക്യാപ്റ്റന്‍ ശേഷം ജയേട്ടനുമൊത്ത് വെള്ളം പ്രഖ്യാപിച്ചപ്പോൾ മുതൽ ഈ സ്നേഹം അനുഭവിച്ചറിയുന്നതാണ്.
പോസ്റ്ററും ടീസറും അനന്യക്കുട്ടിയുടെ പുലരിയിൽ അച്ഛൻ പാട്ടും പുറത്തു വിട്ടപ്പോഴും എല്ലാം നിങ്ങൾ നെഞ്ചേറ്റിയതിന് എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക. ഏപ്രിലിൽ വിഷു ചിത്രമായി റിലീസ് ചെയ്യാനിരുന്നതാണ് വെള്ളം. മറ്റെല്ലാ മേഖലയിലും എന്ന പോലെ കൊവിഡും ലോക്ഡൗണും വലിയ പ്രതിസന്ധിയാണുണ്ടാക്കിയത്. ഇപ്പോൾ ലോക്ഡൗണിൽ ഇളവുകൾ വന്നു തുടങ്ങിയിട്ടുണ്ടല്ലോ. തീയറ്ററുകളും ഉടൻ തന്നെ തുറക്കുമെന്നാണ് പ്രതീക്ഷ. സിനിമയും വിനോദവും നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗം തന്നെയാണ്. ശുഭവാർത്തക്കായി കാത്തിരിക്കുകയാണ് മറ്റ് ഏതൊരു സിനിമാ പ്രവർത്തകനെയും സിനിമാ പ്രേമിയെയും പോലെ.
വെള്ളത്തെക്കുറിച്ച് എന്നും ചോദിക്കുന്നവരോടാണ്. വെള്ളം എന്തായി? എന്നാണ് റിലീസ്? ഒ.ടി.ടി നോക്കുന്നുണ്ടോ? എന്നും...
Posted by Prajesh Sen G on Tuesday, 15 September 2020
സ്നേഹപൂർവം
വെള്ളം ടീമിന് വേണ്ടി
ജി. പ്രജേഷ് സെൻ
Content Highlights : Director Prajesh sen On Jayasurya starring Vellam Movie release
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..