മലയാളത്തിൽ സിനിമ ചെയ്യാൻ ആ​ഗ്രഹമുണ്ട്, എത്ര ലളിതമായാണിവിടെ സിനിമയെടുക്കുന്നത് -പാ.രഞ്ജിത്


'മലയാളത്തേയും തമിഴിനേയും ഒന്നായിട്ടാണ് ഞാൻ കാണുന്നത്. ഞാനിവിടെ വന്ന് തമിഴിൽ സംസാരിച്ചിട്ടും നിങ്ങൾക്ക് മനസിലാവുന്നു. തമിഴിൽ സിനിമയെടുത്തിട്ട് മലയാളികൾക്ക് മനസിലാവുന്നു'. അത് വലിയൊരു കാര്യമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാ. രഞ്ജിത് | ഫോട്ടോ: മാതൃഭൂമി ലൈബ്രറി

ചെയ്യുന്ന സിനിമകളുടെ പ്രമേയംകൊണ്ടും അവതരണശൈലികൊണ്ടും രാഷ്ട്രീയംകൊണ്ടും തമിഴ് സിനിമാ മേഖലയിൽ തന്റേതായ ഇരിപ്പിടം കണ്ടെത്തിയ സംവിധായകനാണ് പാ. രഞ്ജിത്. മലയാളസിനിമകളോടുള്ള ഇഷ്ടം അദ്ദേഹം പലതവണ പറഞ്ഞതാണ്. തന്റെ നച്ചത്തിരം ന​ഗർ​ഗിറത് എന്ന പുതിയ ചിത്രത്തിന്റെ പ്രചരണാർത്ഥം കേരളത്തിലെത്തിയ രഞ്ജിത് സംസാരിച്ചതും മലയാളസിനിമകളേക്കുറിച്ച് തന്നെയാണ്.

മലയാളത്തിൽ സിനിമ ചെയ്യാൻ ആ​ഗ്രഹമുണ്ടെന്ന് പാ. രഞ്ജിത് പറഞ്ഞു. വളരെ ലളിതമായാണ് മലയാളികൾ സിനിമയെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 'മലയാളത്തേയും തമിഴിനേയും ഒന്നായിട്ടാണ് ഞാൻ കാണുന്നത്. ഞാനിവിടെ വന്ന് തമിഴിൽ സംസാരിച്ചിട്ടും നിങ്ങൾക്ക് മനസിലാവുന്നു. തമിഴിൽ സിനിമയെടുത്തിട്ട് മലയാളികൾക്ക് മനസിലാവുന്നു'. അത് വലിയൊരു കാര്യമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

"കമ്മ്യൂണിസ്റ്റ് പശ്ചാത്തലമുള്ള സിനിമകളോട് താത്പര്യമുണ്ട്. അടുത്ത് കണ്ടവയിൽ ഏറ്റവും ഇഷ്ടമായത് 'പട' എന്ന ചിത്രമാണ്. വളരെ ലളിതമായ പ്രമേയമായതിനാലാണ് പട എന്ന സിനിമ വളരെ ഇഷ്ടമാവാൻ കാരണം. നിലത്തേക്കുറിച്ച് സംസാരിക്കുന്ന സിനിമയാണത്. രാഷ്ട്രീയത്തിൽ യാതൊരുവിധ വിട്ടുവീഴ്ചകളുമില്ലാതെയാണ് പട എടുത്തിരിക്കുന്നത്. ആ സിനിമയിലാകെ സത്യസന്ധത പരന്നുകിടക്കുകയാണ്. കമ്മട്ടിപ്പാടവും ഈ മ യൗവുമെല്ലാം ഇഷ്ടസിനിമകളാണ്." പാ. രഞ്ജിത് പറഞ്ഞു.

കാളിദാസ് ജയറാമാണ് നച്ചത്തിരം ന​ഗർ​ഗിറതിലെ നായകൻ. ദുഷാര വിജയനാണ് നായിക. കലൈയരസൻ, സാർപ്പട്ട പരമ്പരയിലെ ഡാൻസിങ് റോസ് എന്ന കഥാപാത്രമായെത്തിയ ഷബീർ എന്നിവരും താരനിരയിലുണ്ട്.

Content Highlights: director pa ranjith about malayalam movies, Natchathiram Nagargirathu Movie, Kalidas Jayaram


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented