ലയാളം കണ്ട മികച്ച തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ഡെന്നീസ് ജോസഫ് വീണ്ടും തിരക്കഥ രചിക്കുന്നു എന്ന സൂചന നല്‍കി സംവിധായകന്‍ ഒമര്‍ ലുലുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഡെന്നീസ് ജോസഫിനെ നേരിട്ടു കണ്ടതിനു ശേഷം പങ്കുവെച്ച കുറിപ്പാണ് ഇത്തരമൊരു സൂചന നല്‍കിയത്. 

ഒമര്‍ ലുലുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

'ഇന്ന് അങ്ങനെ കഥകളുടെ രാജാവിനെ മടയില്‍ പോയി കണ്ടു ഒരു കിടിലന്‍ കഥ എഴുതി തരാമെന്ന് സമ്മതിച്ചിട്ടുണ്ട്‌. ബാക്കി വഴിയേ പറയാം.'

ഒരു മാസത്തിനുള്ളില്‍ പ്രൊജക്ട് പ്രഖ്യാപിക്കുമെന്നാണ് ഒമര്‍ ലുലു പറയുന്നത്. എഴുതാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതേയുള്ളൂ.  ബാബു ആന്റണി നായകനായെത്തുന്ന പവര്‍സ്റ്റാര്‍ എന്നൊരു ചിത്രവും ഒമര്‍ ലുലു സംവിധാനം ചെയ്യുന്നുണ്ട്‌.

1985- 1995 കാലട്ടങ്ങളില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പല സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്കും തിരക്കഥയെഴുതിയിരുന്നത് ഡെന്നീസ് ജോസഫായിരുന്നു. നിറക്കൂട്ട്, രാജാവിന്റെ മകന്‍, ഭൂമിയിലെ രാജാക്കന്‍മാര്‍, ന്യൂ ഡല്‍ഹി, മനു അങ്കിള്‍, ദിനരാത്രങ്ങള്‍, നമ്പര്‍ 20 മദ്രാസ് മെയില്‍, കോട്ടയം കുഞ്ഞച്ചന്‍, ഒളിയമ്പുകള്‍ എന്നിവ അവയില്‍ ചില ഉദാഹരണങ്ങള്‍ മാത്രം.

Content Highlights : omar lulu meets dennis joseph facebook post