-
മലയാളത്തിൽ അടുത്ത കാലത്തായി ഇറങ്ങിയ ക്രൈംത്രില്ലർ ചിത്രങ്ങളിൽ ഏറെ പ്രേക്ഷകപ്രശംസ നേടിയ ചിത്രമാണ് അഞ്ചാം പാതിര. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയാണ്. മിഥുന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണിത്.
തിരുവോണദിനത്തിലാണ് ഔദ്യോഗികപ്രഖ്യാപനം വന്നത്. ഹിന്ദി റീമേക്കിൽ റിലയൻസ് എന്റർടെയിൻമെന്റിനൊപ്പം ആഷിക് ഉസ്മാൻ നിർമാതാകുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും മിഥുൻ പറയുന്നു.
ഡോ അൻവർ ഹുസൈൻ എന്ന ക്രിമിനൽ സൈക്കോളജിസ്റ്റായി കുഞ്ചാക്കോ ബോബനും ഡോ ബെഞ്ചമിൻ ലൂയിസ് എന്ന ക്രിമിനലായി ഷറഫുദീനും തകർത്തഭിനയിച്ച ചിത്രം വലിയ വിജയമായിരുന്നു. ഷൈജു ഖാലിദ് ആയിരുന്നു ഛായാഗ്രഹകൻ. സുഷിൻ ശ്യാം സംഗീതം പകർന്നു.
ഉണ്ണിമായ, ഇന്ദ്രൻസ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശൻ, ജിനു ജോസഫ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..