ല്ലാവരും വീട്ടിലിരിക്കുന്നത് കൊണ്ട് സിനിമകളും പുസ്തകങ്ങളുമൊക്കെ തന്നെയാണ് മിക്കവരുടെയും ആസ്വാദനമാര്‍ഗം. പുതിയതും പഴയതുമായ സിനിമകള്‍ തേടിപിടിച്ച് കാണുന്നതാണ് പ്രധാന വിനോദം. മലയാള സിനിമാപ്രേക്ഷകര്‍ക്കിടയില്‍ വലിയ ഓളമുണ്ടാക്കിയ സിനിമയാണ് മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിര. 

മലയാളത്തില്‍ പുതിയ ഇറങ്ങിയ സിനിമകളില്‍ കൂടുതല്‍ ആളുകളും കാണാന്‍ പലയിടത്തും തിരയുന്നതും ഈ സിനിമയാണ്. ക്രൈം ത്രില്ലറെന്ന നിലയില്‍ മികച്ച പ്രതികരണങ്ങള്‍ നേടിയ ഈ സിനിമയുടെ ഡിവിഡി റിലീസ് തത്കാലം ഉണ്ടാവില്ലെന്നാണ് മിഥുന്‍ പറയുന്നത്.

തന്റെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് മിഥുന്‍ ഇതിനെക്കുറിച്ച് വ്യക്തമാക്കിയത്. എന്തായാലും എല്ലാവരുടെ അഭ്യര്‍ഥന മാനിച്ച് ഡിജിറ്റല്‍ റിലീസ് ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. അതിന്റെ പുരോഗതികള്‍ വഴിയെ അറിയിക്കാമെന്നും മിഥുന്‍ കൂട്ടിച്ചേര്‍ത്തു.

മിഥുന്‍ മാനുവലിന്റെ പോസ്റ്റ് ഇങ്ങനെ: 
'
വീടുകളില്‍ അടച്ചിരിക്കുന്ന അവസ്ഥയില്‍ സിനിമ / സീരീസ് തന്നെയാണ് ഭൂരിഭാഗം ആളുകളുടെയും എന്റര്‍ടൈന്‍മെന്റ്..  അതുകൊണ്ട് തന്നെ 'അഞ്ചാം പാതിരാ' DVD/ഡിജിറ്റല്‍ റിലീസ് അന്വേഷിച്ചു ധാരാളം മെസ്സേജുകള്‍ വരുന്നുണ്ട്. പൊതു ഉത്തരം പോസ്റ്റാമെന്നു കരുതുന്നു - DVD റിലീസ് എന്തായാലും ഉടനില്ല.. കാരണം ഡിവിഡി പഞ്ച് ചെയ്യാനുള്ള/വിപണനം നടത്താനുള്ള സൗകര്യങ്ങള്‍ എല്ലാം തല്‍ക്കാലം അടച്ചിരിക്കുകയാണ്.. Satellite റിലീസ് അല്ലെങ്കില്‍ ഏതെങ്കിലും പ്ലാറ്റ്ഫോമില്‍ ഡിജിറ്റല്‍ റിലീസ് ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.. Will update on that soon.. 
Stay home. Stay safe.. weshallovercome

Content Highlights: Director Midhun Manuel Thomas posts on plans about digital release of film Anjaam Paathira