മിഥുൻ മാനുവൽ തോമസ്, ബ്രഹ്മപുരം തീപ്പിടിത്തം | Photo: facebook/midhun manuel thomas, Mathrubhumi
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തില്‍ പ്രതികരണവുമായി സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. തീപിടിത്തത്തിന്റെ ഉത്തരവാദി പ്രാദേശിക ഭരണകൂടം ആയാലും സംസ്ഥാന ഭരണകൂടം ആയാലും മറുപടി പറഞ്ഞേ മതിയാകൂ എന്ന് സംവിധായകന്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മിഥുന്റെ പ്രതികരണം.
വിഷയത്തില്‍ യുദ്ധകാലടിസ്ഥാനത്തില്‍ പ്രതിവിധി കണ്ടെത്തണമെന്നും മിഥുന്‍ പറഞ്ഞു. ജനങ്ങള്‍ ആരുടെ കൈയില്‍ നിന്നും ഈ പുക ശ്വസിക്കാനുള്ള ക്വട്ടേഷന്‍ കൈപറ്റിയിട്ടില്ലെന്നും സംവിധായകന്‍ കുറിച്ചു.
.png?$p=2c732d8&&q=0.8)
ബ്രഹ്മപുരം വിഷയത്തില്‍ സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ പ്രതികരണവുമായി എത്തുകയാണ്. 'എനിക്ക് ശ്വസിക്കാനാകുന്നില്ല' എന്ന വാചകത്തോടുകൂടിയ ചിത്രം നടന്‍ വിനയ് ഫോര്‍ട്ട് ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രമാക്കിയിരുന്നു. നിരവധി ആരാധകരാണ് ഇതിന് പിന്തുണയുമായി എത്തിക്കൊണ്ടിരിക്കുന്നത്.
മിഥുന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഒരു സംസ്ഥാനത്തിന്റെ വ്യാവസായിക തലസ്ഥാനം ആണ്.. ദിവസങ്ങള്‍ ആയി വിഷപ്പുകയില്‍ മുങ്ങി നില്‍ക്കുന്നു. നഗരം, ജില്ല എന്തിനു വീടിന്റെ അകങ്ങളില്‍ പോലും വിഷ വായു... കേരളം കണ്ട ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തങ്ങളില്‍ ഒന്നായി തന്നെ പരിഗണിക്കാവുന്ന ഒരു ഇന്‍സിഡന്റ്..! ഉത്തരവാദികള്‍ ആരായാലും - പ്രാദേശിക ഭരണ കൂടം ആയാലും സംസ്ഥാന ഭരണ കൂടം ആയാലും മറുപടി പറഞ്ഞേ മതിയാകൂ, പ്രതിവിധി യുദ്ധകാലടിസ്ഥാനത്തില്‍ കണ്ടെത്തിയേ മതിയാകൂ.. ഞങ്ങള്‍ ജനങ്ങള്‍ ആരുടെ കയ്യില്‍ നിന്നും ഈ പുക ശ്വസിക്കാനുള്ള കൊട്ടേഷന്‍ കൈപറ്റിയിട്ടില്ല.
p.s: എങ്കിലും എന്തുകൊണ്ടായിരിക്കും പുതു തലമുറ നാടുവിട്ടു വിദേശ രാജ്യങ്ങളില്‍ ചേക്കേറുന്നത്??????
Content Highlights: director midhun manuel thomas on brahapuram issue
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..