ഹപ്രവര്‍ത്തകര്‍ മരിക്കുന്ന അവസ്ഥയില്‍ പട്ടാളക്കാര്‍ക്ക് കരയാന്‍ തോന്നാറില്ലെന്ന് സംവിധായകന്‍ മേജര്‍ രവി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പട്ടാളത്തില്‍ സേവനം അനുഷ്ഠിച്ചിരുന്ന കാലത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചത്.

മേജര്‍ രവിയുടെ വാക്കുകള്‍

പതിനെട്ടു വര്‍ഷങ്ങളായി ഞാന്‍ പട്ടാളത്തില്‍ നിന്ന് വിരമിച്ചിട്ട്. പട്ടാളക്കാര്‍ മരിക്കുമ്പോള്‍ രാജ്യം വളരെ വിഷമത്തോടെ കാണും. പട്ടാളക്കാരുടെ അവസ്ഥ അങ്ങനെയല്ല. കൂട്ടത്തില്‍ ഒരാള്‍ മരിച്ചാല്‍ ഞങ്ങള്‍ അവിടെ നിന്ന് കരയാറില്ല. 

ചിലപ്പോള്‍ ആ മൃതശരീരം മിനിറ്റുകളോളം അവിടെ കിടക്കുമായിരിക്കും. മൃതശരീരം വലിച്ച് ഒരു ഭാഗത്തേക്ക് ഇടുന്നവരെ. അപ്പുറത്ത് നിന്ന് നമുക്ക് നേരേ വെടിവെപ്പു നടക്കുകയാണ്. ജനങ്ങളെ സംബന്ധിച്ച ഭീകരമായ അവസ്ഥയാണ്. ദേശ സ്‌നേഹിയായ ഒരു പട്ടാളക്കാരന്‍ മരിച്ചു കിടക്കുന്നു. 

ഓടുന്ന സമയത്ത് നമ്മള്‍ ചിലപ്പോള്‍ ആ ശരീരത്തില്‍ അറിയാതെ ചവിട്ടുമായിരിക്കും. എല്ലാം ശാന്തമായതിന് ശേഷമാണ് മരിച്ചുവെന്ന് നോക്കുന്നതും മരിച്ചില്ലെങ്കില്‍ പ്രാഥമിക ചികിത്സ നല്‍കി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും. ഒരാള്‍ വീണാല്‍ നമുക്ക് അനങ്ങാന്‍ പറ്റില്ല. എടുക്കാന്‍ പോയാല്‍ നമുക്കും വെടിയേല്‍ക്കും. അതുകൊണ്ട് കൂട്ടത്തില്‍ ഒരാള്‍ വീണാല്‍ ആരെയും എടുക്കാന്‍ പോലും സമ്മതിക്കില്ല- മേജര്‍ രവി പറഞ്ഞു. 

Content Highlights: director major ravi,  Indian army, movies