'നയിക്കാന്‍ പിണറായി എന്ന മുഖ്യമന്ത്രിയുളളപ്പോള്‍ നാം എന്തിന് ഭയക്കണം'


2 min read
Read later
Print
Share

ഈ കൊറോണകാലത്ത്, കേരളത്തില്‍ ഒരു മനുഷ്യന്‍ പോലും പട്ടിണി കിടക്കില്ല..അദ്ദേഹത്തിന്റെ ആ വാക്കിന് ആത്മാര്‍ത്ഥതയുടെ, മനുഷ്വത്വത്തിന്റെ ശബ്ദമായിരുന്നു, കരുതലിന്റെ,സൗന്ദര്യമായിരുന്നു..

-

നയിക്കാന്‍ പിണറായി എന്ന മുഖ്യമന്ത്രിയുളളപ്പോള്‍ നാം എന്തിന് ഭയക്കണമെന്ന് സംവിധായകന്‍ എം.എ. നിഷാദ്. മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ടിവിയില്‍ തുടങ്ങുമ്പോള്‍ വീട്ടിലെ ഇരിപ്പിടങ്ങളെല്ലാം ഹൗസ്ഫുള്‍ ആകുമെന്നും മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കഴിഞ്ഞപ്പോള്‍ പ്രതീക്ഷയുടെ കിരണങ്ങള്‍ തെളിയുന്നുവെന്നും നിഷാദ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

എം.എ. നിഷാദിന്റെ കുറിപ്പ്

പിണറായി..മുഖപുസ്തകം മുഴുവന്‍ ഈ മുഖമാണല്ലോ..അത് ഓരോ മലയാളിയ്ക്കും,ആശ്വാസമേകുന്ന,ആത്മവിശ്വാസം നല്‍കുന്ന മുഖം...കേരളത്തിന്റെ മുഖ്യമന്ത്രി അല്ലെങ്കിലും സ: പിണറായി വിജയന്‍ ഇങ്ങനൊക്കെ തന്നെയാണ്..അത് ഒരു കമ്യൂണിസ്റ്റുകാരന്റെ, ജീവിതചര്യയുടെ ഭാഗമാണ്...വിശക്കുന്നവന്റെ വേദനയറിയുന്നവനാണ് കമ്യൂണിസ്റ്റ്...അശരണര്‍ക്ക് എന്നും താങ്ങായി നില്‍ക്കുന്നവനാണ് കമ്യൂണിസ്റ്റ്..

വലുപ്പ ചെറുപ്പമില്ലാതെ ഓരോ മനുഷ്യനേയും ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്നവനാണ് കമ്യൂണിസ്റ്റ്... ഇത് ഒരു മുഖവരയല്ല... മുഖ്യമന്ത്രി സ:പിണറായി വിജയന്റെ ഇന്നത്തെ പത്രസമ്മേളനം കണ്ടതിന് ശേഷം എഴുതാനാഗ്രഹിച്ച കുറിപ്പാണിത്...

കൊറോണ കാലത്തെ ലോക്ഡൗണ്‍ ആസ്വദിച്ച് ഉച്ചയുറക്കത്തില്‍ നിന്നും എന്നെ വിളിച്ചുണര്‍ത്തിയത് എന്റെ മകന്‍ ഉണ്ണിയാണ് (ഇമ്രാന്‍ എന്നാണ് അവന്റെ പേര് വീട്ടില്‍ അവനെ വിളിക്കുന്നത് ഉണ്ണി)

''വാപ്പ എഴുന്നേല്‍ക്ക്, മുഖ്യമന്ത്രിയുടെ പത്രസമ്മേളനം തുടങ്ങാറായി'' അവന്‍ പറഞ്ഞു...കടുത്ത മെസ്സി ഫാനും,ഫുട്‌ബോള്‍ ഭ്രാന്തനുമായ പത്താം ക്‌ളാസുകാരന്‍ മകന്‍, നാടിന്റെ നായകനായ മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കാണാന്‍ എന്നെ വിളിച്ചുണര്‍ത്തിയപ്പോള്‍,അദ്ഭുതത്തേക്കാളും,അഭിമാനം തോന്നി എനിക്ക്...പുതുതലമുറയും നേരിന്റെ പാതയില്‍ ചിന്തിക്കുന്നു എന്നതില്‍ ചാരിതാര്‍ത്ഥ്യവും ...

സ്വീകരണമുറിയിലെ ടിവിയുടെ മുമ്പിലെ ഇരിപ്പിടങ്ങളെല്ലാം ഹൗസ്ഫുള്‍.. ഉമ്മയും, വാപ്പയും, ഭാര്യയും,മകനും പിന്നെ എന്റെ എട്ട് വയസ്സ്‌കാരി മോളും... മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം തുടങ്ങി..ഇമ വെട്ടാതെ നിശ്ശബ്ദമായി എല്ലാവരും ശ്രദ്ധയോടെ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ചെവിയോര്‍ക്കുന്നു..(കേരളത്തിലെ എല്ലാ വീടുകളിലും ഇത് തന്നെയാണ് അവസ്ഥ)

വളരെ സ്പഷ്ടതയോടെ,നിര്‍ത്തി നിര്‍ത്തി,കണക്കുകളുടെയും, വസ്തുതകളുടേയും, പിന്‍ബലത്തോടെ, അദ്ദേഹം മാധ്യമങ്ങളേയും, അത് വഴി ജനങ്ങളേയും അഭിസംബോധന ചെയ്യുകയാണ്..

നിയന്ത്രണങ്ങളുടേയും,ഇളവുകളുടേയും കാര്യങ്ങള്‍ ഒരധ്യാപകന്‍ വിദ്യാര്‍ത്ഥികളേ പഠിപ്പിക്കുന്നത് പോലെ,അങ്ങനെയാണ് എനിക്ക് തോന്നിയത്... ഈ കൊറോണകാലത്ത്, കേരളത്തില്‍ ഒരു മനുഷ്യന്‍ പോലും പട്ടിണി കിടക്കില്ല..അദ്ദേഹത്തിന്റെ ആ വാക്കിന് ആത്മാര്‍ത്ഥതയുടെ, മനുഷ്വത്വത്തിന്റെ ശബ്ദമായിരുന്നു, കരുതലിന്റെ,സൗന്ദര്യമായിരുന്നു..വിശപ്പിന്റെ വേദന എന്താണെന്നറിയാവുന്ന ഒരു മനുഷ്യസ്‌നേഹിയുടെ വാക്കുകള്‍ക്കപ്പുറം,ഒരു ഭരണാധികാരിയുടെ നിശ്ചയ ദാര്‍ഡ്യം അദ്ദേഹത്തിന്റെ വാക്കുകളില്‍ നമ്മുക്ക് കാണാം..

കൊറോണ എന്ന മഹാമാരിയെ എങ്ങനെ ക്രിയാത്മകമായി നമ്മുക്ക് നേരിടാം എന്ന് ലോകത്തേ നാം കാണിച്ച് കൊടുക്കുന്നു.. തെരുവില്‍ അലയുന്ന പട്ടിണി പാവങ്ങളെ ഹൃദയത്തോട് ചേര്‍ത്ത് പിടിക്കുന്നു സര്‍ക്കാര്‍..ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്കും കരുതല്‍...ഒറ്റക്ക് താമസിക്കുന്നവര്‍, വൃദ്ധരായ രോഗികള്‍, അതിഥി സംസ്ഥാന തൊഴിലാളികള്‍ അങ്ങനെ അങ്ങനെ മാനവികത എന്താണെന്ന് ലോകത്തിന് മനസ്സിലാക്കികൊടുക്കുന്നു നമ്മുടെ മുഖ്യമന്ത്രീ...അഭിമാനം പണയപ്പെടുത്തി ഭക്ഷണം ആവശ്യപ്പെടാന്‍ ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാം,അവര്‍ക്കായി ഓരോ തദ്ദേശ സ്ഥാപനങ്ങള്‍ വഴി ഒരു നമ്പര്‍ നല്‍കുകയും,അവരുടെയടുത്ത് ഭക്ഷണമെത്തിക്കാനുളള ക്രമീകരണങ്ങള്‍ നടത്താനുമുളള തീരുമാനം...

കേരളം എന്ത് കൊണ്ടാണ് പിണറായിയെ കേള്‍ക്കുന്നത്... എന്ത് കൊണ്ടാണ് ആബാലവൃദ്ധ ജനങ്ങളും ഈ മനുഷ്യന്റെ വാക്കുകള്‍ ശ്രദ്ധിക്കുന്നതിന്റെ ഉത്തരങ്ങളാണ് ഞാന്‍ മേല്‍പറഞ്ഞ കാര്യങ്ങള്‍... ഈ കൊറോണക്കാലം നമുക്ക് സ്വയം പര്യാപ്തത നേടാനുളള കാലമായി മാറ്റാം..

മുഖ്യമന്ത്രി പറഞ്ഞത് പോലെ,ചെറിയ കൃഷി വീട്ടിലും തുടങ്ങാം..വിഷരഹിതമായ പച്ചകറികള്‍ കഴിച്ച് നമ്മുടെ മക്കള്‍ വളരട്ടെ..എന്തിനും ഏതിനും, തമിഴനേയും കന്നഡക്കാരനേയും ആശ്രയിക്കാതെ നമ്മുക്കും തുടക്കം കുറിക്കാം..വിഷരഹിത കേരളത്തിനായി...

മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കഴിഞ്ഞപ്പോള്‍ പ്രതീക്ഷയുടെ കിരണങ്ങള്‍ തെളിയുന്നു..ആകുലപ്പെട്ട മനസ്സുകള്‍ക്ക് ഒരാത്മ ധൈര്യം വന്നത് പോലെ..പല സുഹൃത്തുക്കളും എന്നെ വിളിച്ച് പറഞ്ഞതാണ്...

ഒരു കമ്യൂണിസ്റ്റുകാരനായതില്‍ അഭിമാനം തോന്നുന്നു..നയിക്കാന്‍ പിണറായി എന്ന മുഖ്യമന്ത്രിയുളളപ്പോള്‍ നാം എന്തിന് ഭയക്കണം... നമുക്ക് വേണ്ടത് ജാഗ്രത മാത്രം...

ലാല്‍ സലാം.

NB: അറബികഥ എനിക്കിഷ്ടപ്പെട്ട സിനിമയാണ്..ക്യൂബയേയും കമ്യൂണിസത്തേയും പരിഹസിക്കുന്ന അരാഷ്ട്രീയ കലാകാരന്മാര്‍ക് നന്മകള്‍ നേരുന്നതിനൊപ്പം...ഹൃദയത്തില്‍ നിന്നും ആയിരമായിരം വിപ്‌ളവാഭിവാദ്യങ്ങള്‍..

Nishad

Content Highlights : Director MA Nishad About CM Pinarayi Vijayan Corona Outbreak CM press meet

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vishal

2 min

‘മാര്‍ക്ക് ആന്റണി’യുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനായി നൽകിയത് ലക്ഷങ്ങൾ; അഴിമതി ആരോപണവുമായി വിശാൽ

Sep 29, 2023


Kannur Squad

2 min

എങ്ങും മികച്ച പ്രതികരണം; മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡ് 160-ൽ നിന്ന് 250-ൽ പരം തിയേറ്ററുകളിലേക്ക്

Sep 29, 2023


Vishal

2 min

'അഴിമതി വെച്ചുപൊറുപ്പിക്കില്ല'; വിശാലിന്റെ ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

Sep 29, 2023


Most Commented