'മകന് കോവിഡ് ഭേദമായി, കേരളത്തെക്കുറിച്ചോർത്ത് അഭിമാനം';നന്ദി പറഞ്ഞ് എം.പത്മകുമാർ


ഫ്രാൻസിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളാണ് ആകാശും എൽദോയും

-

കോവിഡ് ബാധിതനായ മകൻ രോഗവിമുക്തി നേടിയതിൽ സർക്കാരിനും ആരോഗ്യപ്രവർത്തകർക്കും നന്ദി പറഞ്ഞ് സംവിധായകൻ എം. പത്മകുമാർ. കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന സംവിധായകന്റെ മകന്‌ ആകാശും സുഹൃത്ത് എല്ദോയും ആശുപത്രി വിട്ടു. പാരിസിൽ വച്ച് കോവിഡ് ബാധിതനുമായി സമ്പർക്കമുണ്ടായതായി സംശയം തോന്നിയതിനാൽ, നാട്ടിൽ തിരിച്ചെത്തി ചികിത്സ തേടുകയായിരുന്നു ഇരുവരും.

"എന്റെ മകൻ ആകാശും അവന്റെ സഹപ്രവർത്തകൻ എൽദോ മാത്യുവും കോവിഡ് 19 ചികിത്സ വിജയകരമായി പൂർത്തിയാക്കി കളമശേരി മെഡിക്കൽ കോളജിൽ നിന്നും ഡിസ്ചാർജ് ചെയ്യപ്പെട്ടു. ഈ രോഗത്തിനെതിരെ സര്‌വവും സമർപ്പിച്ച് പൊരുതുന്ന ഡോക്ടർമാർ, നഴ്സുമാർഎന്നിങ്ങനെ എല്ലാവർക്കും ഒരുപാടും നന്ദിയും സ്നേഹവും.

ഒപ്പം, ഈ സംഘത്തിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി ശൈലജ ടീച്ചർക്കും ജില്ലാ കലക്ടർ എസ്.സുഹാസിനും ഒരുപാടു സ്നേഹം. ഇത് കേവലം നന്ദിയുടെ ഒരു പ്രകടനമല്ല, സ്വന്തം ജനങ്ങളെ വളരെ ആത്മാർത്ഥമായി നയിക്കുന്നതിലും പരിപാലിക്കുന്നതിലും ലോകത്ത് ഒന്നാം സ്ഥാനത്തുള്ള എന്റെ സംസ്ഥാനത്തെക്കുറിച്ചുള്ള എന്റെ അഭിമാനമാണ് ...നമ്മൾ ഇതും അതിജീവിക്കും" പത്മകുമാർ ഫെയ്സ്ബുക്കില്‍ കുറിച്ചു.

padmakumar

ഫ്രാൻസിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളാണ് ആകാശും എൽദോയും .മാർച്ച് 16‌നാണു ഇവര്‌ ഡൽഹിയിലെത്തിയത്. പാരിസിൽ വച്ചു കോവിഡ് ബാധിതനുമായി സമ്പർക്കമുണ്ടായതായി ഇവർക്കു സംശയമുണ്ടായിരുന്നു. ഇക്കാര്യം അധികൃതരെ ബോധ്യപ്പെടുത്തി ഡൽഹി വിമാനത്താവളത്തിൽ 12 മണിക്കൂർ നിരീക്ഷണത്തിൽ കഴിഞ്ഞു. 17നു കൊച്ചിയിലെത്തിയ ഇവർക്കു രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശം ലഭിച്ചു.

തുടർന്ന് രണ്ടുപേരും ഒരു വീട്ടിൽ തന്നെ സ്വയം സമ്പർക്ക വിലക്കേർപ്പെടുത്തി കഴിയുകയായിരുന്നു. മാർച്ച് 22നു ശക്തമായ പനിക്കൊപ്പം രോഗലക്ഷണങ്ങൾ പ്രകടമായി. ഇതോടെ ഇവരെ കളമശേരി മെഡിക്കൽ കോളജിലെത്തിച്ചു. രോഗം സ്ഥിരീകരിച്ചെങ്കിലും മറ്റാരുമായും സമ്പർക്കമില്ലാതിരുന്നതിനാൽ ഇവരുടെ റൂട്ട് മാപ് തയാറാക്കേണ്ടി വന്നില്ല.

Content Highlights : director M Padmakumar Son Discharged from kalamassery hospital after successful treatment of covid19

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


Vairajathan Temple

ചിട്ടി കാരണം അനാഥമായിപ്പോയൊരു ദൈവം | നാടുകാണി

Sep 11, 2021

Most Commented