'ഒന്നും രണ്ടുമല്ല, 32 ദിവസം കമൽ സാറിന് മേക്കപ്പ് ചെയ്തു'; അനുഭവം പങ്കുവെച്ച് ലോകേഷ് കനകരാജ്


എല്ലാ ദിവസവും സാർ വരുമ്പോൾ ഞാൻ കാരവാനിൽ പോയി മേക്കപ്പ് ചെയ്ത് കൂട്ടിക്കൊണ്ടുവരും. എനിക്കെന്താണ് അദ്ദേഹത്തിൽ നിന്ന് വേണ്ടത് എന്നത് മാത്രമാണ് ആ അവസരത്തിൽ ചിന്തിച്ചുള്ളൂ. ലോകേഷ് പറഞ്ഞു.

കമൽ ഹാസനും ലോകേഷ് കനകരാജും | ഫോട്ടോ: www.facebook.com/LokeshKanagarajOff/photos

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കമൽ ഹാസൻ ചിത്രം വിക്രം ജൂൺ മൂന്നിന് തിയേറ്ററുകളിലെത്തുകയാണ്. വൻതാരനിര അണിനിരക്കുന്ന ചിത്രത്തിന്റെ നിർമാണ സമയത്തുണ്ടായ മറക്കാനാവാത്ത അനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്. സിനിമയ്ക്കുവേണ്ടി 32 ദിവസം കമൽ ഹാസനുവേണ്ടി മേക്കപ്പ് ചെയ്തെന്നാണ് സിനിമാ വികടന് നൽകിയ അഭിമുഖത്തിൽ ലോകേഷ് പറഞ്ഞത്.

സംഘട്ടനരം​ഗം ചിത്രീകരിക്കുന്നതിനുവേണ്ടി കമൽ സാറിന്റെ മുഖത്ത് രക്തമുള്ള രീതിയിലായിരുന്നു മേക്കപ്പ് ചെയ്യേണ്ടിയിരുന്നത്. അതിനായി ഒരു പ്രത്യേക മേക്കപ്പ്മാനെയും വെച്ചു. എന്നാൽ കോവിഡ് മൂലമുണ്ടായ ചില പ്രശ്നങ്ങൾ കാരണം അദ്ദേഹത്തിന് എത്താനായില്ല. അങ്ങനെ ഞാൻ കമൽ സാറിനോട് ചോദിച്ചു മുഖത്തെ രക്തക്കറയും മറ്റും മേക്കപ്പ് ചെയ്ത് തരട്ടേ എന്ന്. അദ്ദേഹം സമ്മതിക്കുകയും കാരവാനിലേക്ക് ക്ഷണിക്കുകയും ചെയ്തു.

അരമണിക്കൂറെടുത്താണ് മേക്കപ്പ് പൂർത്തിയായത്. അവസാനം കണ്ണാടിയെടുത്ത് കാണിച്ചപ്പോൾ അദ്ദേഹം ചോദിച്ചു ഇതേരീതിയിൽ ആര് തുടർച്ചയായി ചെയ്യുമെന്ന്. ഞാൻ പറഞ്ഞു ഞാൻ തന്നെ ചെയ്യാമെന്ന്. അങ്ങനെ 32 ദിവസം മേക്കപ്പ് ചെയ്തു. എല്ലാ ദിവസവും സാർ വരുമ്പോൾ ഞാൻ കാരവാനിൽ പോയി മേക്കപ്പ് ചെയ്ത് കൂട്ടിക്കൊണ്ടുവരും. എനിക്കെന്താണ് അദ്ദേഹത്തിൽ നിന്ന് വേണ്ടത് എന്നത് മാത്രമാണ് ആ അവസരത്തിൽ ചിന്തിച്ചുള്ളൂ. ലോകേഷ് പറഞ്ഞു.

Content Highlights: Vikram Movie, Lokesh Kanagaraj turned makeup man for Kamal Haasan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022

Most Commented