ലോകേഷ്, വിജയ് | photo: twitter/lokesh kanakaraj
സംവിധായകന്‍ ലോകേഷ് കനകരാജിന്റെ പിറന്നാള്‍ 'ലിയോ'യുടെ സെറ്റില്‍ ആഘോഷമാക്കി സഹപ്രവര്‍ത്തകര്‍. വിജയ് നായകനാകുന്ന ലിയോയുടെ ചിത്രീകരണം കാശ്മീരില്‍ പുരോഗമിക്കുകയാണ്.
.png?$p=a0bbb91&&q=0.8)
പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ബാബു ആന്റണി, തൃഷ, മനോജ് പത്മഹംസ തുടങ്ങിയവര്‍ക്കൊപ്പമുള്ള ലോകേഷിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നുകഴിഞ്ഞു. പിറന്നാള്‍ ദിനത്തില്‍ സഞ്ജയ് ദത്ത്, വിജയ് എന്നിവരോടൊപ്പമുള്ള ചിത്രങ്ങളും ലോകേഷ് തന്റെ ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.
.png?$p=8676a2f&&q=0.8)
തമിഴ്‌നാട്ടില്‍ ഏറ്റവുമധികം ആരാധകരുള്ള യുവസംവിധായകന്മാരില്‍ ഒരാളാണ് ലോകേഷ് കനകരാജ്. മാനഗരം, കൈതി, മാസ്റ്റര്‍, വിക്രം എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്റെ 36-ാം പിറന്നാള്‍ ആരാധകരും ആഘോഷമാക്കുകയാണ്.
ലോകേഷിന്റെ പിറന്നാള്‍ ദിനത്തില്‍ 'ലിയോ'യുടെ അപ്‌ഡേറ്റിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. തൃഷ, അര്‍ജുന്‍, പ്രിയ ആനന്ദ്, മിഷ്‌കിന്‍, ഗൗതം മേനോന്‍, മണ്‍സൂര്‍ അലി ഖാന്‍ എന്നിവരടങ്ങുന്ന വമ്പന്‍ താരനിരയുമായാണ് ലിയോ എത്തുന്നത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്.എസ്. ലളിത് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയാണ് സഹനിര്‍മാണം.
Content Highlights: director Lokesh Kanagaraj celebrates his birthday on vijay movie Leo set
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..