ശുപത്രിയിലെ അപേക്ഷാ ഫോമില്‍ പോലും മതം ചോദിക്കുന്ന വ്യവസ്ഥകൾക്കെതിരേ സംവിധായകൻ ഖാലിദ് റഹ്മാൻ. മതം വ്യക്തമാക്കാനാവശ്യപ്പെട്ടുകൊണ്ടുളള അപേക്ഷാ ഫോമിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഖാലിദ് തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്.

ഒരു ചെക്കപ്പിന് മുമ്പ് ആശുപത്രിക്കാർ എന്തിനാണ് മതം അന്വേഷിക്കുന്നതെന്നും ഇത് നാണക്കേടാണെന്നും ഖാലിദ് ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു. 

അപേക്ഷ ഫോമില്‍ മതം ചോദിച്ചിരിക്കുന്ന കോളത്തില്‍ 'ഇല്ല' എന്നാണ്‌ ഖാലിദ് രേഖപ്പെടുത്തിയിട്ടുളളത്. നിരവധി പേരാണ് സംവിധായകനെ പിന്തുണച്ച് രം​ഗത്തെത്തിയിരിക്കുന്നത്.  

ആസിഫ് അലിയും രജിഷ വിജയനും ഒന്നിച്ച അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിലൂടെയാണ് ഖാലിദ് റഹ്‍മാൻ സംവിധായകനാകുന്നത്. ഉണ്ട, ലവ് തുടങ്ങിയവയാണ് ഖാലി​ദിന്റെ മറ്റ് ചിത്രങ്ങൾ. 

content highlights : director Khalid Rahman against asking religion in hospital application form