സിനിമ സംവിധാനം ചെയ്യാൻ മാത്രമല്ല തനിക്ക് പാടാനും താളം പിടിക്കാനും അറിയാമെന്ന് തെളിയിക്കുകയാണ് സംവിധായകൻ ജിയോ ബേബി. അന്തരിച്ച തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിനെ ഓർമിച്ച് കൊണ്ട് അദ്ദേഹത്തിന്റെ 'അഥർവ്വം' സിനിമയിലെ 'പുഴയോരത്ത് പൂത്തോണി എത്തീല്ല' എന്ന ഗാനത്തിന് തന്റേതായ താളവും ശബ്ദവും നൽകിയിരിക്കുകയാണ് ജിയോ. മുറിയിലെ മേശയെ താളംപിടിക്കാനുള്ള ഉപകരണമാക്കിയും ഗാനം വളരെ ആസ്വദിച്ച് ആലപിച്ചും അദ്ദേഹം അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയിരിക്കുകയാണ്. ഒ.എൻ.വി.യുടെ വരികൾക്ക് ഇളയരാജ സംഗീതം പകർന്ന് ചിത്ര ആലപിച്ച ഈ ഗാനം മലയാളത്തിലെ എവർഗ്രീൻ ഗാനങ്ങളിലൊന്നാണ്.

ജിയോയുടെ ആലാപനവും താളംപിടിക്കാലും അടിപൊളിയെന്നാണ് കേട്ടവരെല്ലാം അഭിപ്രായപ്പെടുന്നത്. താളം പിടിക്കലും ആലാപനവും വളരെ ഭംഗിയോടെ, ഒരുമിച്ച് കൊണ്ടുപോകുന്നതിൽ ജിയോ വിജയിച്ചുവെന്നാണ് കമന്റുകളിൽനിന്ന് വ്യക്തമാകുന്നത. ' ഈ രണ്ട് കാര്യങ്ങൾ ഒരേസമയത്ത് എങ്ങനെ ചെയ്യുന്നു എന്നത് എനിക്ക് ശരിക്കും അത്ഭുതമാണ്! സത്യം.' എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ജിയോയുടെ പെർഫോമൻസ് എന്തായാലും എല്ലാവർക്കും ഇഷ്ടമായി. അത്രയേറെ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.

Content highlights :director jeo baby tribute to dennis joseph video in facebook