മാർവലിന്റെയും ഡിസിയുടേയും കഥാപാത്രങ്ങൾ കോളേജില്‍ പഠിക്കുന്നവരെപ്പോലെ; വിമർശനവുമായി ജയിംസ് കാമറൂൺ


മാര്‍വല്‍, ഡിസി സിനിമകളിലെ ബന്ധങ്ങള്‍ ഒന്നും ശരിയല്ലെന്നും അങ്ങനെയല്ല സിനിമയുണ്ടാക്കേണ്ട രീതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ജെയിംസ് കാമറോൺ, അവഞ്ചേഴ്‌സ് പോസ്റ്റർ | ഫോട്ടോ : എ.എഫ്.പി

ലോകമാകമാനം ആരാധകരുള്ള മാര്‍വല്‍ ആന്‍ഡ് ഡിസിയുടെ കഥാപാത്രങ്ങളെ കുറ്റപ്പെടുത്തി രംഗത്തുവന്നിരിക്കുകയാണ് സംവിധായകന്‍ ജെയിംസ് കാമറൂണ്‍. സൂപ്പര്‍ഹീറോ സിനിമകള്‍ പ്രേക്ഷകരിലേക്കെത്തിച്ച് പ്രശസ്തി നേടിയ മാർവലിന്റെയും ഡിസിയുടേയും കഥാപാത്രങ്ങള്‍ കോളേജില്‍ പഠിക്കുന്നവരെപ്പോലെയാണെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്.

'മാർവലിന്റെയും ഡിസിയുടേയും കഥാപാത്രങ്ങളെല്ലാം കോളേജില്‍ പഠിക്കുന്നവരെപ്പോലെയാണ്. അങ്ങനെയല്ല സിനിമയുണ്ടാക്കുന്ന രീതി'-അദ്ദേഹം പറഞ്ഞു. അവതാര്‍, ടൈറ്റാനിക് എന്നീ സിനിമകളടക്കം ഹോളിവുഡില്‍ വിസ്മയം നിറച്ച സിനിമകളുടെ സംവിധായകനാണ് ജെയിംസ് കാമറൂണ്‍ എന്നിരിക്കേ അദ്ദേഹത്തിന്റെ പ്രതികരണം ചര്‍ച്ചചെയ്യപ്പെടുകയാണ്.

നിരവധി സൂപ്പര്‍ഹീറോ സിനിമകള്‍ നിര്‍മിച്ച് കഴിഞ്ഞ ദശാബ്ദത്തില്‍ ഏറ്റവും വലിയ വിജയം നേടിയിട്ടുണ്ട് മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സും ഡിസി എക്സ്റ്റന്‍ഡ് യൂണിവേഴ്‌സും. 2019ല്‍ വീണ്ടും റിലീസ് ചെയ്തപ്പോള്‍ കാമറോണിന്റെ അവതാറിനെയും മറികടന്ന് റെക്കോര്‍ഡ് വിജയം നേടിയവയാണ് മാര്‍വല്‍ സിനിമയായ 'അവഞ്ചേഴ്‌സ്: എന്‍ഡ് ഗെയിം'. എങ്കിലും ഇരുകൂട്ടരുടേയും ഇത്തരം സിനിമകള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ജെയിംസ് കാമറൂണ്‍ മാര്‍വലിനെ വിമര്‍ശിച്ച് സംസാരിച്ചത്.

' മറ്റുള്ളവര്‍ ചെയ്യാത്തവയാണ് ഞാന്‍ എന്റെ സിനിമയില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത്. മാർവലിനേയും ഡിസിയേയും നോക്കുമ്പോള്‍ അവരുടെ കഥാപാത്രങ്ങള്‍ കോളേജില്‍ പഠിക്കുന്നവരെപ്പോലെയാണ്'- അവതാര്‍ സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചോദ്യത്തോട് കാമറൂണ്‍ പ്രതികരിച്ചത് ഇങ്ങനെയാണ്. മാര്‍വല്‍, ഡിസി സിനിമകളിലെ ബന്ധങ്ങള്‍ ഒന്നും ശരിയല്ലെന്നും അങ്ങനെയല്ല സിനിമയുണ്ടാക്കേണ്ട രീതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്യുന്ന അവതാര്‍-2 ഡിസംബറില്‍ പുറത്തിറങ്ങുമെന്നാണ് വിവരം.

Content Highlights: director james cameron criticises the characters of marvel and dc


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഗുജറാത്തില്‍ ചരിത്രവിജയത്തിലേക്ക് കുതിച്ച് BJP.;വന്‍ തകര്‍ച്ചയിലേക്ക് കോണ്‍ഗ്രസ്, വരവറിയിച്ച് AAP

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented