മുറിയിൽ നിന്നു പുറത്തിറങ്ങാൻ മടിച്ച, ഫോൺ വിളികൾ ഓരോന്നും പേടിപ്പിച്ച സമയമുണ്ടായിരുന്നു -ഇന്ദു വി.എസ്


ഒരു സിനിമ ചെയ്യുന്നു. അതിറങ്ങാൻ വൈകുന്നു. കാര്യം അന്വേഷിച്ചാൽ അത്രേയുള്ളൂ. പക്ഷേ താൻ കാണുന്നത്ര ലളിതമായല്ല ചുറ്റുമുള്ള ലോകം അത് കണ്ടതെന്നും അവർ എഴുതി.

ഇന്ദു വി.എസ് | ഫോട്ടോ: www.facebook.com/indhu.me/photos

സിനിമ എന്ന സ്വപ്നം യാഥാർത്ഥ്യമായ സന്തോഷത്തിലാണ് സംവിധായിക ഇന്ദു വി.എസ്. ഇന്ദു സംവിധാനം ചെയ്ത് വിജയ് സേതുപതി, ഇന്ദ്രജിത്ത്, നിത്യാ മേനോൻ എന്നിവർ മുഖ്യവേഷങ്ങളിലെത്തിയ 19 (1) (എ) എന്ന ചിത്രം ഓ.ടി.ടി റിലീസായെത്തിയാണ് പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയത്. ഈ ചിത്രത്തിന്റെ പൂർത്തീകരണത്തിലേക്കുള്ള യാത്രയേക്കുറിച്ച് തുറന്നെഴുതിയിരിക്കുകയാണ് ഇന്ദു.

സിനിമയെപ്പറ്റി നല്ലതും മോശവും സമ്മിശ്രവുമൊക്കെയായി വന്നുകൊണ്ടിരിക്കുന്ന അഭിപ്രായങ്ങൾ, ചെറുതും വലുതുമായ വായനകൾ, പുനർവായനകൾ.. എന്തൊരു അഭിമാനവും സന്തോഷവുമാണതെന്ന് ഇന്ദു ഫെയ്സ്ബുക്കിൽ കുറിച്ചു. ജീവിതത്തെ, ജീവിക്കുന്ന കാലത്തെ, ചുറ്റുമുള്ള ലോകത്തെ ഇത്രയധികം ആഴത്തിലറിഞ്ഞ ഒരു സമയം തനിക്ക് മുൻപുണ്ടായിട്ടില്ല. കഴിഞ്ഞ ഒരു വർഷം ഒരിത്തിരി ജീവനേ തന്റെ ഉള്ളിൽ ബാക്കി വച്ചിരുന്നുള്ളൂ. ഒരു സിനിമ ചെയ്യുന്നു. അതിറങ്ങാൻ വൈകുന്നു. കാര്യം അന്വേഷിച്ചാൽ അത്രേയുള്ളൂ. പക്ഷേ താൻ കാണുന്നത്ര ലളിതമായല്ല ചുറ്റുമുള്ള ലോകം അത് കണ്ടതെന്നും അവർ എഴുതി.മുറിയിൽ നിന്നു പുറത്തിറങ്ങാൻ മടിച്ച, ഫോൺ വിളികൾ ഓരോന്നും പേടിപ്പിച്ച സമയം..സുഹൃത്തുക്കളെയൊക്കെ കേൾക്കാൻ, ഏത് സ്ഥലത്തേക്കും ഓടി ഇറങ്ങാൻ റെഡി ആയിരുന്ന ഞാൻ, ആളുകളെ ഭയന്ന് പോയ സമയം... പതിവ് സംസാരങ്ങളും ചർച്ചയും കഥ പറച്ചിലുകളും എന്നെ കൂടുതല് പ്രശ്നത്തിലാക്കി.. കഴിഞ്ഞ കുറെ വര്ഷം ഞാൻ എന്തൊക്കെയായിരുന്നോ, അതല്ലാതായി.. സ്വാഭാവികയമായും അത്തരമൊരു അവസ്ഥ, എന്നെപ്പോലെ കൂടെയുള്ളവരെയും പ്രശ്നത്തിലാക്കിയിട്ടുണ്ട്. പിന്നെ പതിയെ, ആ ടൈം പിന്നീടുമ്പോഴേക്കും ഞാൻ ജീവിതത്തെ തൊട്ടു.. ജീവിതം എന്നെയും.. ! കാര്യങ്ങൾ കലങ്ങി തെളിയുമ്പോ, തെളിച്ചം ഇരട്ടിയാണ്... നൂറിരട്ടി.. ഇന്ദു വി.എസ് കുറിച്ചു.

ആന്റോ ജോസഫും നീറ്റ പിന്റോയും ചേർന്നാണ് 19 (1) (എ) നിർമിച്ചത്. മനേഷ് മാധവൻ ഛായാ​ഗ്രഹണവും മനോജ് എഡിറ്റിങ്ങും നിർവഹിച്ചു. ​ഗോവിന്ദ് വസന്തയുടേതായിരുന്നു സം​ഗീതസംവിധാനം.

Content Highlights: 19 (1) (a) movie, Indhu VS Facebook Post, Vijay Sethupathi, Indrajith Sukumaran, Nithya Menen


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented