'സത്താര്‍ എന്നെ വിളിച്ചിരുന്നു; ഒറ്റയ്ക്കാണ് താമസം, സുഖമില്ല, ഇനിയും അഭിനയിക്കണമെന്ന് പറഞ്ഞു'


സ്വന്തം ലേഖിക

സത്താറിന്റെ ഓര്‍മകള്‍ പങ്കുവച്ച് സംവിധായകന്‍ ഹരിഹരന്‍

ന്തരിച്ച നടന്‍ സത്താറിന്റെ ഓര്‍മകള്‍ പങ്കുവെച്ച് സംവിധായകന്‍ ഹരിഹരന്‍. 1975 ല്‍ ഭാര്യയെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച സത്താറിന് അടിമക്കച്ചവടം, യാഗാശ്വം, വെള്ളം, ലാവ തുടങ്ങിയ ചിത്രങ്ങളിലൂടെ നല്ല നടനെന്ന മേല്‍വിലാസം ഉണ്ടാക്കി കൊടുത്ത സംവിധായകനായിരുന്നു ഹരിഹരന്‍. അദ്ദേഹത്തിന്റെ ശരപഞ്ജരം എന്ന ചിത്രത്തില്‍ ജയന്‍, ഷീല എന്നിവര്‍ക്കൊപ്പം സത്താര്‍ അവതരിപ്പിച്ച പ്രഭാകരന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

താനും സത്താറും തമ്മില്‍ ഒരു ഗുരു-ശിഷ്യ ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്ന് ഹരിഹരന്‍ പറയുന്നു.

എന്റെ സിനിമകളില്‍ സത്താറിന് മികച്ച വേഷങ്ങള്‍ നല്‍കിയിട്ടുണ്ട്. അതിന് കാരണം മറ്റൊന്നുമല്ല, നല്ല ആത്മാര്‍ഥതയുള്ള നടനായിരുന്നു അദ്ദേഹം. സിനിമയോട് വളരെ താല്‍പ്പര്യമുള്ള ഒരു ചെറുപ്പക്കാരനായിരുന്നു സത്താര്‍. എന്നിരുന്നാലും സാധാരണ യുവനടന്‍മാരില്‍ കണ്ടിരുന്ന മത്സരബുദ്ധിയൊന്നും അന്ന് അദ്ദേഹത്തിന് ആരോടും ഉണ്ടായിരുന്നില്ല. എന്നോട് ഒരുപാട് സ്‌നേഹവും ബഹുമാനവും വെച്ചുപുലര്‍ത്തിയിരുന്നു. ഞാനും സത്താറും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നു.

കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം എന്നെ വിളിച്ചിരുന്നു. ഒറ്റയ്ക്കാണ് താമസം, സുഖമില്ല, എന്നിരുന്നാലും അഭിനയിക്കാന്‍ ഇനിയും ആഗ്രഹമുണ്ടെന്ന് പറഞ്ഞിരുന്നു. ആ മോഹം പൂര്‍ത്തിയാക്കാതെയാണ് അദ്ദേഹം യാത്രയായത്- ഹരിഹരന്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു.

Content Highlights: Director Hariharan shares memories of Sathaar actor, Sarapancharam, Sathar passed away, Sathar Movies

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section




Most Commented