നിര്‍മാതാവിനും സംവിധായകനും ഇല്ലേ പാട്ടിന്റെ അവകാശം? ഹരിഹരന്‍ ചോദിക്കുന്നു


അനുശ്രീ മാധവൻ

സംഗീത സംവിധായകന്‍ ഒരു ട്യൂണ്‍ കൊണ്ട് വന്ന് ഗാനരചയിതാവ് അതിന് വരി എഴുതിയാല്‍ ഒരു പാട്ട് സൂപ്പര്‍ ഹിറ്റാവുകയില്ല

കര്‍പ്പാവകാശ നിയമം ലംഘിച്ചുവെന്ന് ചൂണ്ടികാട്ടി ഇളയരാജ ഗായകരായ കെ.എസ് ചിത്രയ്ക്കും എസ്.പി ബാലസുബ്രഹ്മണ്യത്തിനും നോട്ടീസ് അയച്ച സംഭവത്തിലെ ചര്‍ച്ചകള്‍ കൂടുതല്‍ തലത്തിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്. ആരാണ് പാട്ടിന്റെ ഉടമ? സംഗീത സംവിധായകനോ ഗായകനോ എന്നാണ് പ്രധാന ചർച്ച. അപ്പോൾ ഇവര്‍ ആവശ്യപ്പെടുന്ന പണം നല്‍കി പാട്ട് യാഥാർഥ്യമാക്കിയ സംവിധായകനും നിര്‍മാതാവിനും അതിൽ ഒരു പങ്കുമില്ലേ? ഒരു അവകാശവുമില്ലേ? മലയാളത്തിന് തന്റെ ചിത്രങ്ങളിലൂടെ എണ്ണമറ്റ നിത്യഹരിത ഗാനങ്ങൾ സംഭാവന ചെയ്ത സംവിധായകൻ ഹരിഹരന്റേതാണ് ചോദ്യം.

"സിനിമയില്‍ ഇത്തരം അവകാശ വാദങ്ങള്‍ ഉണ്ടാകുമ്പോള്‍ അവഗണിക്കപ്പെടുന്ന ഒരു വിഭാഗം നിര്‍മാതാക്കളാണ്. ചോദിക്കുന്ന പ്രതിഫലം നല്‍കിയിട്ടാണ് സംഗീത സംവിധായകരെയും ഗാനരചയിതാക്കളെയും ജോലി ചെയ്യിപ്പിക്കുന്നത്. അപ്പോള്‍ നിര്‍മാതാക്കള്‍ക്ക് ഒരു പങ്കുമില്ലേ?. പണ്ട് കാലത്ത് ഈ വിഷയത്തില്‍ കൃത്യമായ ധാരണകളൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ പലരും റോയല്‍റ്റിയ്ക്ക് വേണ്ടി അടിപിടി കൂടുന്നത് കാണുമ്പോള്‍ എനിക്ക് അതിശയം തോന്നാറുണ്ട്.

നഖക്ഷതങ്ങള്‍, സര്‍ഗം എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്യുക മാത്രമല്ല, നിർമിച്ചതും ഞാൻ തന്നെയായിയിരുന്നു. മലയാള സിനിമാ സംഗീത ശാഖയ്ക്ക് എന്നും അഭിമാനിക്കാന്‍ പോന്ന മികച്ച ഹിറ്റുകള്‍ സമ്മാനിച്ച രണ്ട് ചിത്രങ്ങളായിരുന്നു അത്. ഇന്നും ആ പാട്ടുകള്‍ ജനങ്ങള്‍ ആസ്വദിക്കുന്നുണ്ട്. ഒരിക്കല്‍ അതിന്റെ വരുമാനത്തെ സംബന്ധിച്ച് ഞാന്‍ സിഡി ഇറക്കിയ കമ്പനിയോട് ചോദിച്ചപ്പോള്‍ വിറ്റു പോയിട്ടില്ലെന്ന് പറഞ്ഞ് അവര്‍ കൈമലര്‍ത്തി. ഈ പാട്ടുകളില്‍ നിന്ന് എനിക്ക് ഒരു വരുമാനവും കിട്ടിയിട്ടില്ല.

ആ പാട്ടുകളുടെ പണിപ്പുരയില്‍ മാസങ്ങളോളം ഞാന്‍ ഇരുന്നിട്ടുണ്ട്. സംഗീത സംവിധായകന്‍ ഒരു ട്യൂണ്‍ കൊണ്ട് വന്ന് ഗാനരചയിതാവ് അതിന് വരി എഴുതിയാല്‍ പെട്ടന്ന് അത് സൂപ്പര്‍ഹിറ്റ് പാട്ടാവുകയില്ല. സിനിമയിലെ സന്ദര്‍ഭത്തിന് അനുസരിച്ച് സംവിധായകരുടെയും നിര്‍മാതാക്കളുടെയും നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് വെട്ടിത്തിരുത്തിലുകള്‍ നടത്തി, മാറ്റി എഴുതി, വിവിധ പരീക്ഷണങ്ങള്‍ നടത്തിയാണ് ഫൈനല്‍ പ്രൊഡക്ടായി ഒരു പാട്ട് പുറത്തുവരുന്നത്. പഴയകാലത്തെ സിനിമാ ഗാനങ്ങളില്‍ സംവിധായകരുടെയും നിര്‍മാതാക്കളുടെയും ശക്തമായ ഇടപെടലുകള്‍ ഉണ്ടായിരുന്നു. എന്നിട്ട് ഇവര്‍ക്ക് ലഭിച്ചത് എന്താണ്?.

ഇന്നത്തെ അവസ്ഥ വളരെ രസകരമാണ് സിനിമാ സംഗീതലോകം ഒരു പുറംപോക്ക് ഭൂമി പോലെയായി. ആര്‍ക്കും വരാം. എന്തും കട്ടെടുക്കാം അവരുടെ ഇഷ്ടത്തിന് വളച്ചൊടിക്കാം. ഒരുപാട് പേരുടെ പ്രയത്‌നത്തിന് ഫലമായി ഉണ്ടാകുന്ന പാട്ടുകളുടെ അവകാശത്തിന് വേണ്ടി ഒരാള്‍ക്ക് മാത്രം വാദിക്കാം. യഥാര്‍ഥ സ്രഷ്ടാക്കളേക്കാള്‍ കൂടുതല്‍ പണം അവരുടെ സൃഷ്ടി എടുത്ത് ഉപയോഗിച്ചവര്‍ ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ മറ്റൊരാളുടെ സൃഷ്ടി നമ്മുടെ സാമ്പത്തിക നേട്ടത്തിനായി ഉപയോഗിക്കുമ്പോള്‍ പങ്ക് നല്‍കുന്നതില്‍ തെറ്റില്ല.

എന്റെ അഭിപ്രായത്തില്‍ പകര്‍പ്പാവകാശം സംബന്ധിച്ച് കൃത്യമായ ധാരണ ഉണ്ടാക്കി വയ്‌ക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. ഒരു മാറ്റം അനിവാര്യമാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section
Most Commented