ചലച്ചിത്ര സംസ്കൃതിയെ ഭരതൻ സാക്ഷാൽക്കരിച്ചത് തന്റെതായ വ്യാഖ്യാനശ്രുതിയിലൂടെയായിരുന്നു. ഓർമ്മയായി 23 വർഷമായിട്ടും അഴകിന്റെ കാഴ്ചകളത്രയും തനിമയോടെ, മൗലികത ചോരാതെ രേഖപ്പെടുത്തിയ ഭരതൻ ടച്ച് ഇന്നും മലയാളിയുടെ മനസ്സിൽ മായാതെ നിലനിൽക്കുന്നു.   നിറങ്ങളും സംഗീതവും പീലി വിടർത്തിയാടിയ കാണാത്ത കാഴ്ചകൾ പകത്തു നൽകിയ ഭരതനും ഭരതന്റെ സിനിമകളും പകർന്നു നൽകിയത് പ്രപഞ്ച സൗന്ദര്യത്തെയാണ്. കാലത്തെ അതിശയിപ്പിക്കുന്ന കാണാ പ്പൊരു ളുകളുടെ അധികമാനങ്ങൾ തീർത്ത സംവിധായിക പ്രതിഭ മലയാളി സിനിമ പ്രേക്ഷകർ അനുഭവിച്ചറിഞ്ഞ സമസ്യയായിരുന്നു.

ഭരതന്റെ ജന്മനാടായ വടക്കാഞ്ചേരിയിൽ ഭരതന്റെ ഓർമ്മദിനത്തിലെ സ്മൃതിക്ക് ചമയങ്ങളില്ല. ഓർമ്മയ്ക്കായി മുടങ്ങാതെ ശ്രീ കേരളവർമ്മ പബ്ലിക്ക് ലൈബ്രറിയിൽ നടക്കുന്ന സ്മൃതിയിൽ കെ.പി.എ.സി.ലളിത പ്രണാമമർപ്പിക്കാൻ മുടങ്ങാതെ എ ത്തുന്നു. ഭരതൻ സ്പർശം ഓർമ്മയായിട്ട്  23 വർഷമായിട്ടും കാതോടു കാതോരം ഇന്നും സിനിമ ആസ്വാദകർ ,    മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടത്തിൽ ഭരതൻ സിനിമകളിലൂടെ കേളിക്കൊട്ടി പ്രയാണം തുടരുന്നു. വൈശാലി, വെങ്കലം, രതിനിർവേദം ,  തുടങ്ങിയവയുടെ അമരത്തിൽ ഓരോ വർഷവും ആരവവുമായി ചിലമ്പ് കിലുക്കി  ചാമരം വീശി  ഗുരുവായൂർ കേശവന്റെ തലയെടുപ്പോടെ ജൂലായ് 30 ന് ദേവരാഗത്തിന്റെ അകമ്പടിയോടെ ചുരമിറങ്ങി ഈണവുമായി കടന്നുവരുന്ന നാടിന്റെ പ്രിയപ്പെട്ട തേവർമകന്റെ ദീപ്ത സ്മരണ ജന്മനാട് പങ്കുവെയ്ക്കുന്നു.   

വടക്കാഞ്ചേരി ശ്രീ കേരളവർമ്മ പബ്ലിക്ക് ലൈബ്രറിയുടെയും ഭരതൻ ഫൗണ്ടേഷന്റെയും പ്രവർത്തകർ ഒരു പൂവ് സമർപ്പിച്ച് ഒരോ വർഷവും പുതുക്കുന്ന ഭരതസ്മൃതി ജന്മ നാടിന്റെ പ്രണാമമാണ്. പതിവു പോലെ നടക്കുന്ന സ്മൃതി ജൂലായ് 30- രാവിലെ 9.30 ന്  കെ.പി.എ.സി.ലളിത സ്മൃതി ദീപം തെളിയിക്കും.  

content highlights : Director Bharathan death anniversary Bharathasmrithi