ചിന്തൻ ഷിവിറിൽ പങ്കെടുത്ത് സംസാരിക്കുന്ന ബേസിൽ. കെ. സുധാകരൻ ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം
കൽപ്പറ്റ: കോൺഗ്രസിന്റെ യുവ ചിന്തൻ ഷിബിറിൽ പങ്കെടുത്ത് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. പിന്നാലെ ബേസിലിന് അഭിവാദ്യമർപ്പിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനും രംഗത്തെത്തി. തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ അദ്ദേഹം ബേസിലിനെ വാനോളം പുകഴ്ത്തുകയും ചെയ്തു.
സിനിമാ രംഗത്തെ യുവതുർക്കികളെ കോൺഗ്രസ്സിൻ്റെ വേദികളിൽ കാണുന്നത് ഏറെ സന്തോഷകരമാണ് എന്നുപറഞ്ഞുകൊണ്ടാണ് സുധാകരൻ കുറിപ്പ് ആരംഭിക്കുന്നത്. അവാർഡുകളോടുള്ള അടങ്ങാത്ത മോഹം പലരെയും അഭിനവ സിപിഎം അനുകൂലികൾ ആക്കുന്ന ഇക്കാലത്ത്, കോൺഗ്രസിന്റെ ക്യാംപുകളിൽ ജനങ്ങളോട് സംസാരിക്കാൻ സിനിമയിലെ യുവാക്കൾ മുന്നോട്ട് വരുന്നത് നാടിന് ശുഭസൂചകമാണെന്ന് അദ്ദേഹം എഴുതി.
ഇന്ത്യൻ യൂത്ത് കോൺഗ്രസ്സിൻ്റെ ചിന്തൻ ഷിബിറിൽ പങ്കെടുത്ത് സംസാരിച്ച യുവ സംവിധായകൻ ബേസിൽ ജോസഫിന് അഭിവാദ്യങ്ങൾ. എന്നുപറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
സിനിമ രംഗത്തെ യുവതുർക്കികളെ കോൺഗ്രസ്സിൻ്റെ വേദികളിൽ കാണുന്നത് ഏറെ സന്തോഷകരമാണ്.
അവാർഡുകളോടുള്ള അടങ്ങാത്ത മോഹം പലരെയും അഭിനവ സിപിഎം അനുകൂലികൾ ആക്കുന്ന ഇക്കാലത്ത്, കോൺഗ്രസിന്റെ ക്യാംപുകളിൽ ജനങ്ങളോട് സംസാരിക്കാൻ സിനിമയിലെ യുവാക്കൾ മുന്നോട്ട് വരുന്നത് നാടിന് ശുഭസൂചകമാണ്.
മേശപ്പുറത്ത് അവാർഡ് വെച്ചിട്ട് , എടുത്തോ എന്നു പറഞ്ഞ് മാറിനിന്ന് സിനിമ പ്രവർത്തകരെ അപമാനിച്ച പിണറായി വിജയന്റെ ശൈലിയല്ല കോൺഗ്രസിനുള്ളത്. അടിമകളെ സൃഷ്ടിച്ച് സ്വന്തം ആവശ്യങ്ങൾക്ക് ന്യായീകരണ തൊഴിലാളികളാക്കി മാറ്റുന്ന രീതിയും ഞങ്ങൾക്കില്ല.
ഓരോ വ്യക്തിയെയും സ്വതന്ത്രമായി ചിന്തിക്കാനും വളരാനും പരസ്പര സ്നേഹത്തോടെ മുന്നേറാനും പഠിപ്പിക്കുന്ന പ്രത്യയശാസ്ത്രമാണ് കോൺഗ്രസ്സിന്റേത്. അത് മുറുകെ പിടിക്കേണ്ടത് നാടിന്റെ ആവശ്യമാണ്.
ഇന്ത്യൻ യൂത്ത് കോൺഗ്രസ്സിൻ്റെ ചിന്തൻ ഷിവിറിൽ പങ്കെടുത്ത് സംസാരിച്ച യുവ സംവിധായകൻ ബേസിൽ ജോസഫിന് അഭിവാദ്യങ്ങൾ.
Content Highlights: director basil joseph in youth congress yuva chinthan shivir, k sudhakaran's facebook post
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..